പൗരത്വത്തിനെതിരെ സ്വന്തം കാറിൽ പ്രതിഷേധമൊരുക്കി സാമൂഹ്യപ്രവർത്തകൻ ഹാഷിം

0
27

എടപ്പാൾ: പൗരത്വബില്ലിലെ മതവിവേചനത്തിനെതിരെ വേറിട്ട പ്രതിഷേധമൊരുക്കിയിരിക്കുകയാണ് വളാഞ്ചേരി സ്വദേശിയായ ഹാഷിം എന്ന സാമൂഹ്യപ്രവർത്തകൻ.സ്വന്തം കാറിൽ പൗരത്വപ്രതിഷേധ നായകൻ ചന്ദ്രശേഖർ ആസാദിന്റെ ചിത്രവും എഴുത്തും ആലേഘനം ചെയ്താണ് ഹാഷിം പ്രതിഷേധത്തിന്റെ വേറിട്ട വഴി തീർത്തത്.

രണ്ടുമാസം മുൻപ് വാങ്ങിയ പുതിയ കാറിലാണ് ഈ പ്രതിഷേധവും ചിത്രവും രേഖപ്പെടുത്തിയിട്ടുള്ളത്.തിരുനാവായ സ്വദേശി ഷാഫി കാമിയോ എന്ന ചിത്രകാരനാണ് കാറിൽ നീല തലപ്പാവണിഞ്ഞ ചന്ദ്രശേഖർ ആസാദിന്റെ ചിത്രം വരച്ചു ചേർത്തത്.