പൂര്‍ണ നഗ്‌നയായി അഭിനയിച്ചു, അതിലെന്താണ് തെറ്റ്: തുറന്ന് ചോദിച്ച് കനി കുസൃതി

0
665

താന്‍ വളരെ നാണം കുണുങ്ങി ആയിരുന്നെന്ന് നടിയും മോഡലുമായ കനി കുസൃതി. ലൈറ്റ് ഓഫ് ചെയ്താണ് ഞാന്‍ ഉടുപ്പ് മാറിയിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു ചിന്ത. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി അതിന് ശരീരത്തിന്റെ ആ ഭാഗം കാണരുത്.

ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും-കനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കനി മനസ് തുറന്നത്.

ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. ജോലിയുടെ ഭാഗമായി പോയതാണെന്നാണ് പലരും കരുതിയത്. നാടും പച്ചപ്പും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുംബൈ പോലൊരു നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

കുറച്ചു സമയം മുംബൈയില്‍ താമസിച്ചു. ആ സമയത്താണ് മോഡലിങ് ചെയ്തത്. മോഡലിങ്ങിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് അഭിനയമാണെന്നും കനി പറയുന്നു. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ആയിരുന്നു. അതിന്റെ പേരിലും താന്‍ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കനി പറഞ്ഞു. ചെറുപ്പത്തില്‍ അമ്പലത്തില്‍ പോയി തന്റെ അച്ഛനേയും അമ്മയേയും എല്ലാവരുടേയും അച്ഛനേയും അമ്മയേയും പോലെ ആക്കണമെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും കനി പറയുന്നു.


പ്ലസ് വണ്‍ പഠിക്കുമ്പോള്‍ നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ലായിരുന്നു. ഞാന്‍ കരഞ്ഞു. എല്ലാ ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനും വേണ്ടിയായിരുന്നു-കനി പറഞ്ഞു.