2020 മോഡൽ ക്രെറ്റ എത്തി ആളിപ്പോൾ പഴയ ആളല്ല അടിമുടി മാറ്റം

സൗത്ത് കൊറിയൻ വാഹന ഭീമന്മാരായ ഹ്യുണ്ടായി 2015 ൽ ആണ് അവരുടെ എസ് യു വി മോഡലായ ക്രെറ്റ ആദ്യമായി ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചത് അതിനു ശേഷമുള്ള ഈ കഴിഞ്ഞ അഞ്ചു വർഷവും മികച്ച പ്രകടനമാണ് ക്രെറ്റ ഇന്ത്യൻ മാർക്കെറ്റിൽ കാഴ്ച വെച്ചത് ഈ കഴിഞ്ഞ 2020 ഓട്ടോ എക്സ്പോ യിൽ ആണ് ഹ്യുണ്ടായി അവരുടെ ഏറ്റവും പുതിയ മോഡൽ ക്രെറ്റ അവതരിപ്പിച്ചിരുന്നു അന്ന് മുതൽ എന്ന് ക്രെറ്റ ഇന്ത്യൻ മാർകെറ്റിൽ എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു അങ്ങനെ ആകാംഷയോടെ ഇരിക്കുമ്പോൾ ഈ വര്ഷം മാർച്ചിൽ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു പക്ഷേ കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചപ്പോൾ മറ്റെല്ലാം പോലെ ആ പ്രതീക്ഷയും അസ്തമിക്കുമോ എന്നല്ലാവരും ഭയന്നിരുന്നു എങ്കിലും കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് പുതിയ 2020 മോഡൽ ക്രെറ്റ . കേന്ദ്ര ഗവൺമെൻറ് നിർദേശപ്രകാരം പരമാവധി മലിനീകരണം ഒഴിവാക്കുന്ന ഏറ്റവും പുതിയ ബി എസ് 6 പെട്രോൾ ഡീസൽ എഞ്ചിനുകളുമായി ആണ് പുതിയ ക്രെറ്റ അവതരിച്ചിരിക്കുന്നത്

മുൻ മോഡലുകളിൽ നിന്നും വലിയ രൂപ മാറ്റങ്ങൾ വരുത്തി ആണ് പുതിയ ക്രെറ്റ എത്തിയിരിക്കുന്നത് അതിൽ പ്രധാനം വാഹനത്തിന്റെ വലിപ്പത്തിൽ ഉള്ള മാറ്റം ആണ് പൊതുവേ കമ്പനികൾ ഒരു വാഹനത്തിന്റെ പുതിയ പതിപ്പുകൾ ഇറക്കുമ്പോൾ കാര്യമായ വലിപ്പ വ്യത്യാസം വരുത്താറില്ലാത്തതാണ് എന്നാൽ ക്രെറ്റ പൂർണമായും ആ രീതികളെ മാറ്റി മറിച്ചാണ് എത്തിയിരിക്കുന്നത്

1.5 l U2 CRDi ഡീസൽ എൻജിൻ  ,1.4 l Kappa Turbo പെട്രോൾ എൻജിൻ ,1.5 l MPi പെട്രോൾ എൻജിൻ,എന്നീ മൂന്ന് വ്യത്യസ്ത എഞ്ചിനുകളുമായി ആണ് ക്രെറ്റ എത്തിയിരിക്കുന്നത് .വാഹനത്തിന്റെ വലിപ്പം പറഞ്ഞാൽ പഴയ പതിപ്പിൽ നിന്ന് ഏകദേശം 43 mm കൂടി ഉയരം കൂടി 1790 മില്ലിമീറ്റർ ഉയരവും 33 മില്ലിമീറ്റർ നീളം കൂടി 4300 മില്ലിമീറ്റർ നീളവും 1635 മില്ലിമീറ്റർ വീതി യും വീൽ ബേസ് അധികമായി കൂടിയത് ഏകദേശം 20 മില്ലിമീറ്റർ ആണ് അങ്ങനെ മൊത്തത്തിൽ വലിയ വലിപ്പ വ്യത്യാസം പഴയ മോഡലുകളെക്കാൾ പുതിയ മോഡലിനുണ്ട് .മുൻഭാഗത്തുള്ള ഗ്രില്ലിൽ കാര്യമായ വലിപ്പ വ്യത്യാസവും ഡിസൈൻ വ്യത്യാസവും കമ്പനി വരുത്തിയിട്ടുണ്ട്, ചെറിയ ചരിവ് വരുത്തി ഡിസൈൻ ചെയ്ത മുകൾ ഭാഗവും 17 ഇഞ്ച് അലോയ് വീൽ എന്നിവാ സ്‌പോർട്ടി ലൂക്കിനായി ഒരുക്കിയുണ്ടട്ടുണ്ട് .ഉയർന്ന നിലവാരത്തിലുള്ള ആഡംബര എസ യു വി കലെ ഓർമ്മിപ്പിക്കും തരത്തിലാണ് വണ്ടിയുടെ പിന് ഭാഗം ഒരുക്കിയിരിക്കുന്നത് .പിൻ ഭാഗത്തു ടെയിൽ ലാമ്പുകളെതമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ നീളത്തിൽ ഒരു ലാംബ് ഡിസൈൻ ചെയ്തിട്ടുണ്ട് സാധാരണയായി മുകളിൽ വരുന്ന ബ്രേക്കിംഗ് ലൈറ്റ് നെ ഇതിൽ ഉൾപ്പെടുത്തിയപ്പോൾ ആഡംബര എസ യു വി കളെ അനുസ്മരിപ്പിക്കുന്ന ഒരു പിൻ ഭാഗം ക്രെറ്റക്ക് നല്കാൻ കമ്പനിക്കായി 433 ലിറ്റർ ബൂട്ട് സ്പേസ് വണ്ടിക്കുണ്ട് മടക്കി വെക്കാവുന്ന ബാക് സീറ്റുകൾ ഉള്ളത് കൊണ്ട് ബൂട്ട് സ്പേസ് നമുക്ക് വേണമെങ്കിൽ വീണ്ടും വർധിപ്പിക്കാവുന്നതാണ്

ബ്ലാക്ക് കളർ കോമ്പിനേഷനിൽ ആണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് പഴയ മോഡലുകളിൽ നിന്നും തീർത്തും വിഭിന്നമായ ഉൾവശമാണ് വണ്ടിക്കുള്ളത് ലയർ ഡിസൈൻ ആണ് കണ്സോളിനുള്ളത് ഹാർഡ് പ്ലാസ്റ്റിക്കിലാണ് കൺസോൾ നിർമ്മിച്ചിരിക്കുന്നത് ബ്ലാക്ക് ലെതർ കൊണ്ടാണ് സീറ്റ് നിർമ്മിച്ചിരിക്കുനന്തു ഫോർ സ്പോക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് ആണ് വണ്ടിക്കുള്ളത് 10 .25 ഇഞ്ച് സ്ക്രീൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് ലേറ്റസ്റ്റ് ആയുള്ള എല്ലാ കണക്റ്റിവിറ്റി ഫീച്ചറുകളുമുൾപ്പെടുത്തി ആണ് വണ്ടി എത്തിയിരിക്കുന്നത്.9.99 ലക്ഷം രൂപ എക്സ് ഷോ റൂം ആണ് ബേസ് മോഡലിന്റെ വില ടോപ് മോഡലിന് 17 .50 ലേഖനം രൂപ എക്സ് ഷോറൂം വില വരും.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.