ഗ്ലോസ്റ്ററുമായി എം ജി എത്തുമ്പോൾ മത്സരം മുറുകുമെന്നുറപ്പ്

വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളാണ് എം ജി എന്ന ചുരുക്കപ്പേരിലറിയുന്ന മോറിസ് ഗാരേജസ് സെസിൽ കിമ്പർ ആണ് 1920ൽ എം ജി സ്ഥാപിച്ചത് യൂ കെ ആണ് കമ്പനിയുടെ ആസ്ഥാനം അതിനു ശേഷം പല വലിയ കമ്പനികൾ ഈ ലോകോത്തര ബ്രാൻഡ് ഏറ്റെടുത്തിട്ടുണ്ട് ഇപ്പോൾ എസ് എ ഐ സി എന്ന ചൈനീസ് വാഹന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥതയിലാണ് എം ജി.ബ്രിട്ടീഷ് സ്പോർട്സ് കാറുകളുടെ നിർമ്മാണത്തിലൂടെ ആണ് കമ്പനി പ്രശസ്തമായത് പിന്നീടാണ് അഡമ്പര പാസ്സെൻജർ കാർ നിർമ്മാണത്തിലേക്കു കമ്പനി തിരിഞ്ഞത് വൻ വരവേൽപ്പാണ് കമ്പനിക്ക് ലഭിക്കുകയുണ്ടായത്

കഴിഞ്ഞ വർഷമാണ് കമ്പനി ഇന്ത്യയിലേക്കെത്തിയത് ഹെക്ടർ എന്ന മിട് സൈസ് എസ് യു വി യുമായാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ എട്ട് മാസം കൊണ്ട് 50000 യൂണിറ്റ് ആണ് ബുക്കിംഗ് ആയതു .തുടക്ക മോഡൽ മുതൽ തന്നെ ധാരാളം സവിശേഷതകൾ ഉൾപ്പെടുത്തിയാണ് കമ്പനി വണ്ടികൾ ഇറക്കിയത് ഒരു ബ്രിട്ടീഷ് ബ്രാൻഡ് എന്ന നിലയിലും ആൾക്കാരുടെ വിശ്വാസം വളരെ പെട്ടന്ന് കമ്പനി നേടിയെടുത്തു .പിന്നീടിറങ്ങിയ എം ജി zs EV എന്ന ഇലക്ട്രിക്ക് എസ് യു വിയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു ഇപ്പോളിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗ്ലോസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത് ആദ്യ രണ്ടു മോഡലുകളും അഞ്ചു സീറ്റ് എസ് യുവികളായിരുന്നു എന്നാൽ ഗ്ലോസ്റ്റർ ബിഗ് സൈസ് സെവൻ സീറ്റർ എസ യു വി ആണ് available in China ചൈനയിൽ ഇപ്പോൾ ലഭ്യമാകുന്ന Maxus D90 SUV യുടെ പുതുക്കിയ രൂപമാണ് ഗ്ലോസ്റ്റർ

ഗ്ലോസ്റ്റർ 5,005mm നീളവും , 1,932mm വീതിയും and 1,875mm ഉയരവുമുള്ള , ഗ്ലോസ്റ്ററിന്റെ വീൽ ബേസ് 2,950mm.ആണ് ഇന്ത്യൻ വിപണിയുടെ രീതികൾക്കനുസരിച്ചു ബോൾഡ് മാസ്ക്കുലാർ ലുക്കാണ് നൽകിയിരിക്കുന്നത് ടൊയോട്ട ഫോർച്യൂണറിനും ഫോർഡിന്റെ എൻഡേവറിനും മഹേന്ദ്ര അൽതുറസ് ജി4 സുസു എം യു എക്സ് തുടങ്ങിയ വാഹനങ്ങൾക്കു കനത്ത വെല്ലുവിളിയാകുമെന്നുറപ്പാണ് .വണ്ടിയുടെ മുൻഭാഗത്തെ ഘടിപ്പിച്ചിരിക്കുന്ന വലിയ ക്രോമിയം ഗ്രില്ലാണ് ഡിസൈനിങ്ങിലെ പ്രധാന ആകര്ഷണത .ബമ്പറിന്റെ കാര്യം പറയുകയാണെങ്കിൽ ക്രോമിയം ഗ്രില്ലും ബ്ലാക്ക് മാറ്റ് കലർന്ന പ്ലേറ്റും ചേർത്ത് നിർമ്മിച്ചിരിക്കുന്നു അതോടൊപ്പം ബമ്പറിൽ മുന്നിലത്തെ പാർക്കിങ് സെൻസർ ഘടിപ്പിച്ചിരിക്കുന്നു .ഈതെല്ലാം കാറിനു ഒരു സ്‌പോർട്ടി ലുക്ക് നൽകുന്നുണ്ട് ഹെഡ് ലാമ്പും പ്രോജെക്ടഡ് എൽ ഇ ഡി ലാമ്പുകളണ് നൽകിയിരിക്കുന്നത് ഫോഗ് ലാമ്പിലും എൽ ഇ ഡി നൽകിയിരിക്കുന്നു അഞ്ചു മീറ്റർ മുകളിൽ നീളമുള്ളതു കൊണ്ട് താനാണ് ഒരു വലിയ മസ്കുലാർ ഫീൽ വണ്ടി നൽകുന്നുണ്ട് വണ്ടിയുടെ മുകളിൽ സൈഡിലാണ് ക്രോമിയും ഡിസൈനിങ് ഉണ്ട് വലിയ വീതിയുള്ള ടയറും വീലും വണ്ടിയുടെ സ്‌പോർട്ടി ലുക്കിന് ആക്കം കൂട്ടുന്നു പനോരാമിക് സൺറൂഫ് റിവേഴ്‌സ് പാർക്കിങ് കാമറ ആൻഡ് സെൻസോഴ്‌സ് ക്രോമേ കോവേർഡ് ഡ്യൂവൽ എക്സ് ഹോസ്റ്റ് 8 ഇഞ്ച് മൾട്ടി ഇൻഫോ സിസ്റ്റം 12 .3 ഇഞ്ച് ടച്ച് സ്ക്രീൻ അങ്ങാണ് തുടങ്ങി അത് നൂതനമായ എല്ലാ ആഡംബര സംവിധാനങ്ങളുമടങ്ങിയതാണ് വാഹനം

ഇനി വാഹനത്തിന്റെ എൻജിനും പവാറും പറയുകയാണെങ്കിൽ 224hp/360Nm, 2.0- ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും 6-സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കുമായ ഗിയർ ബോക്സും റിയർ വീൽ ഡ്രൈവ്ഫോർ വീൽ ഡ്രൈവ് ഈ രണ്ടു സ്പെഷ്യലിറ്റി കളും നമുക്ക് ബുക്കിംഗ് സമയത്തു സെലക്ട് ചെയ്യാവുന്നതാണ് പെട്രോൾ ഡീസൽ വേരിയന്റുകളും ലഭ്യമാകും എന്നാണ് അറിയാൻ കഴിയുന്നത് . കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റിൽ വണ്ടിയുടെ വിദേശ നിർമ്മിത ഭാഗങ്ങൾ അസെംബ്ലി ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് വാർത്ത ഏകദേശം 45 ലക്ഷം രൂപയെങ്കിലും എക്സ് ഷോ റൂം വിലയാകും എന്നാണ് അറിയുന്നത്. എന്ന് പുറുറത്തിറങ്ങുമെന്നു യാതൊരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.