ഡെൽഹി കലാപത്തെ കുറിച്ചുള്ള തങ്ങളുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിച്ചു ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

കലാപങ്ങൾ അത് വർഗീയപരമായാലും രാഷ്ട്രീയപരമായാലും അത് നേരിട്ട് ബാധിക്കുന്നതു ആ പ്രദേശത്തെ സാധാരണക്കാരായ ഒരു കൂട്ടം ജനങ്ങളെ ആണ് എന്നുള്ളതു എന്നെന്നും വസ്തുത ആണ് ,ജീവൻ നഷ്ട്ടപ്പെടുന്നന്തോ നിരപരാധികളായ ഒരു കൂട്ടം മനുഷ്യർക്ക് .ഒരു പക്ഷേ വർഗ്ഗീയ കലാപങ്ങൾ വളരെ കൂടുതൽ നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ എന്നുള്ളത് ഏതൊരു ഇന്ത്യക്കാരനേയും പോലെ എന്നെയും വല്ലാതെ വേദനിപ്പിക്കുന്നതാണ് ,ഭൂരിപക്ഷം കലാപങ്ങളും തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി സാധാരണക്കാരായാ ഞനങ്ങളുടെ വികാരംങ്ങളെ മുറിപ്പെടുത്തി ഒരു കോട്ടം രാഷ്ട്രീയക്കാർ ഒരുക്കുന്ന നാടകങ്ങളാണെന്നു മനസിലാക്കാൻ ഇപ്പോഴും നമ്മുടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം ജനങ്ങൾക്കും അറിയില്ല എന്നുള്ളത് ദുഖകരമാണ് .വിദ്യാഭ്യാസമുള്ള തലമുറ പോലും ജാതിയുടെയും മതത്തിന്റെയും പേരിൽ സഭ്യതയുടെയും മര്യാദകളുടെയും എല്ലാ അതിർവരമ്പുകളും ലംഘിച്ച കടി പിടി കൂടുന്നത് കാണുമ്പോൾ എപ്പോളും സങ്കടം തോന്നാറുണ്ട് .ഓരോ കലാപങ്ങൾ നടക്കുമ്പോളും പൊതു സമൂഹം രാഷ്ട്രീയമായി ചേരി തിരിഞ്ഞു പരസ്പരം ചെളിവാരിയെറിയുന്നതല്ലാതെ ഒന്നുരുമിച്ചു അതിനെതിരെ സംസാരിക്കുന്നതു ഒരിക്കലും നടക്കാത്ത കാര്യമാണ് നമ്മുടെ രാജ്യത്തു

ഇത്തരം കലാപങ്ങളെ ജാതി മത വർണ്ണ വർഗ്ഗ ചേരി തിരിയാതെ ഒന്നൊരുമിച്ചു നാം എതിർക്കേണ്ടതും അത്തരം കലാപത്തിന് കൂട്ട് നിൽക്കുന്ന വ്യക്തികളെ ഒറ്റപ്പെടുത്തേണ്ടതും അനിവാര്യമായ കാര്യമാണ് .നമ്മുടെ സാംസ്കാരിക നായകന്മാരുടെ പോലും ഏകപക്ഷീയമായ മൗനം ഇത്തരം സാഹചര്യത്തിൽ ഈ പൊതു സമൂഹത്തിനു വല്ലാത്ത ആപത്താണ് ഉണ്ടാക്കുക എന്നത് തിരിച്ചറിയപ്പെടേണ്ട ഒന്നാണ് . പൗരത്വ ഭേദഗതി ബില്ലിലിനെ ചൊല്ലി അല്പകാലമായി രാജ്യത്തുടനീളം വാൻ പ്രതിഷേധമാണ് നടക്കുന്നതിനിടെയാണ് വടക്കന് കിഴക്കൻ ഡൽഹിയിൽ ബില്ലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള പോരാട്ടം പെട്ടാണ് ഒരു വർഗീയ കലാപമായി മാറിയത് .ഇരുപത്തിനാല് പേർക്കാണ് ഇതിൽ ജീവൻ പൊലിഞ്ഞതു ഇരുന്നൂറോളം പേര് പരിക്ക് പറ്റി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് .ജാഫറാബാദ് മൗജ്പുർ ,ബാബർ പുർ യമുന വിഹാർ ,ഭജന പുര ചന്ദ ബാഗ് ശിവ് വിഹാർ എന്നീ സ്ഥലങ്ങലീലാണ് കൂടുതൽ കലാപം പടർന്നത് കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട് .

ഡൽഹിയിൽ ഉണ്ടായ ഈ ദാരുണ സംഭവം വളരെ നിർഭാഗ്യകരമായിപ്പോയി എന്നാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സെഹവാഗ്‌ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞത് .ഈ കലാപം മൂലം ഉണ്ടായ ഓരോ മുറിവുകളും നമ്മുടെ ഈ മഹാരാജ്യത്തിന്റെ തലസ്ഥാനത്തുണ്ടായ മായാത്ത കളങ്കമാണെന്നു ഏവരും ശാന്തിയും സമാധാനവും കൈവിടരുത് എന്നും, സ്ഥാലത്തെ സമാധാന അന്തരീക്ഷം ഉണ്ടാകാൻ ഏവരും ഒരുമിച്ചു പ്രയത്നിക്കണം എന്നും സെവാഗ് പറഞ്ഞു. പൊതുവേ സാമൂഹികമായ എല്ലാ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന വ്യക്തി ആണദ്ദേഹം.

ഡൽഹിയിൽ ഇതെന്താണ് സംഭവിക്കുന്നത് എന്ന ആശ്ചര്യത്തോടെ ആണ് യുവരാജിന്റെ തുടക്കം. ഏവരും ശാന്തിയും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും യുവരാജ് പറയുന്നു. അതോടൊപ്പം അധികാരികൾ ഈ പ്രശനം പരിഹരിക്കാൻ ഉച്ചതമായ നടപിടികൾ എടുക്കണമെന്നാണ് യുവരാജ് പറയുന്നു .നമ്മളെല്ലാം മനുഷ്യന്മാരാണെന്നും പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തിയെ ജീവിച്ചു പോകാനാകു എന്നും യുവരാജ് തന്റെ ട്വിറ്റര് പോസ്റ്റിൽ പറയുന്നു .

പൊതുവേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ കളിക്കുന്ന താരങ്ങൾ ഇത്തരം വിഷയങ്ങൾ വരുമ്പോൾ പ്രതികരിക്കുന്ന രീതി ഇല്ല.അനാവശ്യമായി വിവാദങ്ങളിൽ പെടേണ്ട എന്ന ചിന്ത കൊണ്ടാകാം അത്. പക്ഷേ അതിനു വിഭിന്നമായാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴുള്ള ഡൽഹിയിലെ കാഴ്ചകൾ അത്ര സുഖകരമല്ല എന്നും എന്നാൽ എല്ലാം വേഗം പഴയ പടി ആകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെക്കുന്നു.

നിങ്ങൾ ഈ ചെയ്യുന്നത് ആർക്കും നന്മ ഉണ്ടാക്കില്ല ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കേണ്ടത് ,കലാപങ്ങളിലൂടെ അല്ല മറ്റു വഴികളിലൂടെ ആണ് ഇത്തരം പ്രശനങ്ങൾ പരിഹരിക്കേണ്ടത് എല്ലാ കുട്ടികളോടും പോലീസിനോടും മറ്റ് സംഘടനകളോടുമുള്ള അപേക്ഷയാണിത് നിങ്ങളിത് നിർത്തണം .വികാരപരമായ വാക്കുകളോട് ആണ് മുൻ ഇന്ത്യൻ താരം ഹർഭജന്റെ ഈ വിഷയത്തിലുള്ള പ്രതികരണം ഉണ്ടായത്