ഹൃദയം തുറന്നു അമല പോൾ :ആത്മാർത്ഥമായ സ്നേഹം എന്നിലെ മുറിവുകളെ ഉണക്കി

മലയാളികയുടെ ഏറ്റവും പ്രീയങ്കരിയായ മുൻനിര നടിമാരിൽ ഒരാളായാണ് അമല പോൾ .വ്യത്യസ്തമായ വേഷങ്ങളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നായിക .തന്റെ അഭിനയ മികവ് കൊണ്ട് തമിഴ് തെലുഗു ചിത്രങ്ങളും അമല തന്റേതായ സ്ഥാനം ഉണ്ടാക്കിയിരുന്നു .കഥാപാത്രങ്ങളുടെ പൂര്ണതക്ക് വേണ്ടി എത്ര ബോൾഡ് ആയ വേഷങ്ങളും ചെയ്യാൻ അമല വിമുഖത കാട്ടാറില്ല .അത്തരം മലയാളം നായികമാർ വിരളം ആണ് .തമിഴിലേക്ക് ചേക്കേറിയപ്പോൾ അമല ദൈവ തിരുമകൾ തലൈവ എന്നീ തന്റെ ചിത്രങ്ങളുടെ സംവിധായകൻ വിജയ് യുമായി പ്രണയത്തിലാവുകയായിരുന്നു പിന്നീട് 12 ജൂൺ 2014 ൽ ഇവർ വിവാഹിതരായി .പക്ഷേ വിവാഹ ശേഷം ആ ബന്ധം രണ്ടു വര്ഷം മാത്രമേ നില നിന്നിരുന്നുള്ളു2017 ൽ ഈ ദമ്പതികൾ പിരിഞ്ഞു .സിനിമ അഭിനയം നിർത്തണം എന്ന വിജയ യുടെ വീട്ടുകാരുടെ നിർബന്ധമാണ് ബന്ധം തകരാൻ കാരണം എന്ന ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

തമിഴ് സൂപ്പർ താരം ധനുഷാണ് അമലയുടെയും വിജയുടെയും ബന്ധത്തിന് വിള്ളൽ ഉണ്ടാക്കിയത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു പക്ഷേ ഒരു ഇന്റർവ്യൂവിൽ അമല തന്നെ ഏതു നിഷേധിച്ചിരുന്നു .തന്റെ വിവാഹ മോചനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വ്യാജ പ്രചാരണവും ഉണ്ടാകുന്നുണ്ട് അതൊന്നും സത്യമല്ല ധനുഷ് തന്റെ നല്ലൊരു അഭ്യുദയ കാംഷി മാത്രമാണെന്നാണ് അമല പറയുന്നത് .ധനുഷും അമലയും വേല ഇല്ല പട്ടധാരി സിനിമയുടെ ഒന്നും രണ്ടും ഭാഗത്തിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു ഒരു പക്ഷേ ഏതൊക്കെ ഗോസ്സിപ്പിനു ആക്കം കൂട്ടിയത്

ഈ അടുത്താണ് അമല തന്റെ പുതിയ കാമുകനെ കുറിച്ചും തങ്ങൾ തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചട്ടും വാചാലയായതു അമലയുടെ ഏറ്റവും പോപുലരും വിവാദവുമായി ചിത്രമായിരുന്നു ആഡൈ ഈ ചിത്രത്തിൽ പൂർണ നഗ്നയായി അമല അഭിനയിക്കുന്ന രംഗങ്ങൾ ഉണ്ട് അത് കൊണ്ട് തന്നെ ചിത്രം വളരെയധികം മാധ്യമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ഈ ചിത്രമുൾപ്പടെ തന്റെ സിനിമ തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ താനാണ് പുതിയ പങ്കാളിയുമായി ആലോചിച്ചതിനു ശേഷം ആണ് തീരുമാനിക്കുന്നത് എന്ന് അമല ഈ അടുത്ത് ഒരു അഭിമുഖത്തിൽ പങ്കു വച്ചിരുന്നു അപ്പോളും തന്റെ കാമുകൻ ആര് എന്ന വിവരം പൂർണമായും അമല പങ്കു വച്ചിരുന്നില്ല

അമലയും ഗായകൻ ഭുവിന്ദറും വിവാഹ വേഷത്തി;ൽ ചിത്രത്തിൽ ദമ്പതികൾ രാജസ്ഥാനിലെ തനതായ വിവാഹ വേഷത്തിൽ ആണ് കാണപ്പെടുന്നത്

പക്ഷേ കുറച്ചു ആഴ്ചകൾക്കു മുന്നേ മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗായകൻ ഭുവിന്ദർ സിംഗ് മായി അമല പ്രണയത്തിൽ ആന്നെന്നു ഉള്ള വാർത്തകൾ വന്നിരുന്നു അതിനെ സാത്തൂകരിക്കുന്ന രീതിയിൽ ഭുവിന്ദർ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുന്നേ നടന്ന വിവാഹ ചിത്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ പങ്കു വച്ചിരുന്നു ചിത്രങ്ങൾ വൈറലായതോടെ ഗായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു പിന്നീട് ഇരുവരും ഒപ്പമുള്ള ധാരാളം ചിത്രങ്ങൾ പുറത്തു വന്നിരുന്നു .ഇപ്പോൾ ഏകദേശം ഇവരുടെ വിവാഹം കഴിഞ്ഞത് മാധ്യമങ്ങൾ ഉറപ്പിച്ചിരിക്കുകയാണ് വിക്കിപീഡിയയിലും ഇപ്പോൾ അമലയുടെ ഭർത്താവായി ഭുവിന്ദറിന്റെ പ്രാന് ഉള്ളത് പക്ഷേ അമല ഇതുവരെ വിവരം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല എന്നതു അതിശയിപ്പിക്കുന്ന വസ്തുത തന്നെ ആണ് .തന്റെ ഇപ്പോഴുള്ള സിനിമകൾ പൂർത്തിയാക്കിയതിനു ശേഷം വിവാഹക്കാര്യം എല്ലാവരെയും അറിയിക്കും എന്ന് മുന്നേ ഒരു അഭിമുഖത്തിൽ അമല പറഞ്ഞിരുന്നു ഒരു പക്ഷേ അതാകാം കാരണം