കാലങ്ങൾക്കിപ്പുറവും കളിക്കളത്തിലെ മാന്യത കൈ വിടാതെ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ

ക്രിക്കറ്റിന്റെ ദൈവം എന്നാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ അറിയപ്പെടുന്നത് ഒരു തലമുറയുടെ മനസ്സിലേക്ക് ക്രിക്കറ്റ് ആവേശം നിറച്ച വ്യക്തി ഒരു കാലഘട്ടം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം താനാണ് സച്ചിൻ രമേശ് തെണ്ടുൽക്കർ എന്ന വ്യക്തിയായിരുന്നു എന്ന് പറയാം .സച്ചിനെ മാത്രം പ്രതീക്ഷിച്ചു ഇന്ത്യ കളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ് സച്ചിൻ ഔട്ട് ആയാൽ ബാക്കി കാളി കാണാതെ എഴുന്നേറ്റു പോകുന്ന വലിയ ജനത ഒരു കാലഘട്ടത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നത് വലിയ ഒരു സത്യം ആണ് . ക്രിക്കറ്റ് എന്ന ഗെയിം നെ ഇന്ത്യക്കാർ എത്രയും ആവേശമായി കൊണ്ട് നടക്കാൻ തുടങ്ങിയതിന് ഒരു പക്ഷേ സച്ചിനോളം പങ്ക് വഹിച്ച മറ്റൊരു കളിക്കാരൻ ഉണ്ടാകില്ല എന്നത് എന്നെന്നും സത്യമാണ് .

പ്രശസ്തനായ ഇംഗ്ലീഷ് താരം പീറ്റർ റോബക്ക് സച്ചിനെ കുറിച്ച് പറഞ്ഞ അതി പ്രശസ്തമായ ഒരു വാക്യമുണ്ട് This genius can stop time in India ഒരിക്കൽ ഇന്ത്യയിലൂടെ ഉള്ള ഒരു ട്രെയിൻ യാത്രയിൽ ഒരു സ്റ്റേഷനിൽ സാധാരണ പോലെ അല്പസമയത്തേക്ക് ട്രെയിൻ നിർത്തി പക്ഷേ അപ്പോൾ അവിടെ ഉള്ള ഒരു ടി വി യിൽ ക്രിക്കറ്റ് കളി നടക്കുന്നുണ്ടായിരുന്നു ബാറ്റ് ചെയ്തിരുന്നതു സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ .സച്ചിൻ അപ്പോൾ 98 റൺസ് എടുത്തു നിൽക്കുകയായിരുന്നു ആ ട്രെയിനിലെ യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരുമെല്ലാം ആ കളിയിൽ സച്ചിൻ സെഞ്ചുറി അടിക്കുമോ എന്നറിയുന്ന വരെ അവിടെ നിന്ന് എന്നാണ് അദ്ദേഹം പറയുന്നത് .അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൽ “എന്റെ അറിവിൽ മനുഷ്യനെന്നല്ല ഈ ഭൂമിയിൽ ഉള്ള ഒരു ജീവജാലത്തിനും സമയത്തെ പിടിച്ചു നിർത്താൻ ആകില്ല പക്ഷേ ഈ ജീനിയസിനു ഇന്ത്യ യിൽ അതും സാധ്യമാണ് അതാണ് അദ്ദേഹത്തെ ഏവരും ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിക്കുന്നത് ” അത്രമേൽ ആണ് ഇന്ത്യൻ ജനതയുടെ അല്ല ലോകത്തു ക്രിക്കറ്റിനെ ആരാധിക്കുന്ന മനുഷ്യരുടെ മനസ്സിൽ ഈ മനുഷ്യന്റെ സ്ഥാനം അത് അദ്ദേഹത്തിന്റെ കളിക്കാനുള്ള മികവ് കൊണ്ട് മാത്രമല്ല കളിക്കളത്തിനകത്തും പുറത്തും ഒരുപാട് തവണ അദ്ദേഹം പുലർത്തിയിട്ടുള്ള മാന്യതയും മര്യാദയുമാണ് .പലതവണ അമ്പയർ മാരുടെ തെറ്റായ തീരുമാനങ്ങളെ തുടർന്ന് സെഞ്ചുറിക്കരുകിൽ നിന്ന് അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നിട്ടുണ്ട് ഒരിക്കൽ പോലും അതിന്റെ പരിഭവം സച്ചിൻ കാട്ടിയിരുന്നില്ല അതുപോലെ വാക്കുകൾ കൊണ്ട് ഒരിക്കലും എതിർകളിക്കാരുടെ പ്രകോപനങ്ങൾക്കു മറുപിടി സച്ചിൻ പറഞ്ഞിട്ടില്ല ചെറിയ ഒരു പുഞ്ചിരി മാത്രമാകും മറുപിടി. പക്ഷേ മികച്ച മറുപിടി ബാറ്റു കൊണ്ടാകും നൽകുന്നത്.

പലതവണ താൻ ഔട്ടായി എന്ന് മനസിലാക്കിയാൽ ഒരിക്കലും പിന്നെ അമ്പയറുടെ തീരുമാനങ്ങൾക്ക് സച്ചിൻ കാത്തു നിൽക്കാറില്ല ആ സ്വഭാവം സച്ചിനെ എന്നെന്നും ക്രിക്കറ്റിലെ ഏറ്റവും മാന്യനായ കളിക്കാരനാക്കി മാറ്റി ടീമിൽ നിന്ന് വിരമിച്ചു എങ്കിലും തന്റെ അത്തരത്തിലുള്ള സ്വഭാവം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല എന്ന് സച്ചിൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് .റോഡ് സുരക്ഷാ ബോധവൽക്കരണവുമായി ബന്ധപ്പെട്ടു വിരമിച്ച കളിക്കാരെ ഉൾപ്പെടുത്തിയുള്ള ട്വന്റി ട്വന്റി ചമ്പ്യാൻഷിപ്പിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന പരമ്പരയിലെ മൂന്നാമത്തെ കളി സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്‌സും തിലകരത്ന ദിൽഷൻ നയിക്കുന്ന ശ്രീലങ്കൻ ലെജൻഡ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം സച്ചിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഇരുപതു ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 138 റൺസ് എടുത്തപ്പോൾ മറുപിടി ബാറ്റിങ്ങിനായി ഇറങ്ങിയത് സച്ചിനും സെവാഗും ആയിരുന്നു ചാമിന്ദ വാസ് എറിഞ്ഞ ബൗൾ ബാറ്റിൽ എഡ്ജ് ചെയ്തു കീപ്പർ കൈക്കുള്ളിലാക്കി പക്ഷേ അപ്പീലിനെ നിരസിച്ചു അമ്പയർ നിന്നപ്പോൾ ബാറ്റിൽ ടച്ചുണ്ട് എന്ന് മനസിലാക്കിയ സച്ചിൻ തിരികെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു സച്ചിൻ പൂജ്യനായാണ് മടങ്ങിയത് .ക്രിക്കറ്റ് എന്നും മാന്യന്മാരുടെ കളിയാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മിക്കുന്ന പ്രകടനം ആണ് സച്ചിൻ അവിടെ നടത്തിയത്.