ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ

0

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ മാറിൽ ഒരാളാണ് ഇന്ത്യൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ .ലോകത്തു ഒരു കളിക്കാരനും നേടാനാകാത്ത സമാനതകളില്ലാത്ത റെക്കോർഡുകൾ തന്റെ പേരിൽ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം .കളിക്കളത്തിനകത്തും പുറത്തും ലാളിത്യവും എളിമയും കലർന്ന സംസാരവും പെരുമാറ്റവുമാണ് സച്ചിനെ എന്നെന്നും മറ്റ് കളിക്കാരിൽ നിന്ന് വേറിട്ട് നിർത്തുന്നത് .കളിക്കളത്തിനകത്തു ഒരിക്കൽ പോലും സച്ചിൻ സഹ താരങ്ങളോടോ എതിർ ടീം താരങ്ങളോടോ മോശമായി പെരുമാറുന്ന ഒരു രംഗം പോലും അദ്ദേഹത്തിന്റെ ഈ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ കാണാനിടയില്ല .തന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ ഈ വിശാലമായ ലോകം കാട്ടിത്തന്നതും അതിനു പ്രേരിപ്പിച്ചതും തന്റെ മാതാ പിതാക്കളാണ് എന്ന് എന്നെന്നും സച്ചിൻ പറയുമായിരുന്നു അതിൽ അദ്ദേഹത്തിന്റെ പിതാവ് രമേശ് തെണ്ടുൽക്കറുടെ സംഭാവന അനിര്വചനീയമാണ് അത് പലപ്പോഴും സച്ചിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് .

ഇപ്പോൾ വാർത്തയായിരിക്കുന്നതു സച്ചിന്റെ ഏറ്റവും പുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ്.അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കു വച്ചുകൊണ്ടാണ് സച്ചിൻ തന്റെ രക്ഷിതാക്കളെ കുറച്ചു പ്രതിപാദിക്കുന്നത് .സച്ചിന്റെ കുറിപ്പ് ഇങ്ങാനെ
അച്ഛനമ്മമാരുടെ പരിധികളില്ലാത്ത സ്നേഹവും കരുതലും ആണ് നാം ഓരോരുത്തരുടെയും ജീവിതയാത്രയിൽ ഒരു വ്യക്തിയാകാനുള്ള പ്രയാണത്തിൽ വേണ്ട അടിത്തറ പാകുന്നത് .
എല്ലാവരെയും പോലെ തന്നെ എന്റെയും മാതാപിതാക്കളുടെ ഈ സ്നേഹവും കരുതലും പിന്തുണയുമാണ് എന്നെ എന്നീ കാണുന്ന നിലയിൽ എത്തിച്ചിരിക്കുന്നത് .ഇപ്പോഴുള്ള ഈ മോശപ്പെട്ട സമയത്താണ് നമ്മുടെ കരുതലും സ്നേഹവും സാമീപ്യവും അവർക്കാവശ്യമുള്ളത് അതിനാൽ തന്നെ അവരെ സംരെക്ഷിക്കേണ്ടതും വേണ്ട പരിഗണയും സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് നമ്മുടെ കടമയാണ് എന്ന് കൂടി സച്ചിൻ തന്റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മഹാനായ ഈ താരത്തിന്റെ വാക്കുകൾ ഈ ഒരു സന്ദർഭത്തിലെങ്കിലും പലരുടെയും കണ്ണ് തുറപ്പിക്കാനിടയാക്കട്ടെ എന്നാശ്വസിക്കാം

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം സച്ചിൻ ആക്റ്റീവ് ആണ് രസകരങ്ങളായ പോസ്റ്റുകൾ ആണ് എപ്പോളും അദ്ദേഹമിടുന്നത് .ഈ ഇടെയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ ഒരു പോസ്റ്റ് സച്ചിൻ റീ പോസ്റ്റ് ചെയ്തത് .ലാറ തന്റെ കൊച്ചു മകൻ തെറ്റായ രീതിയിൽ ബാറ്റു പിടിച്ചു നിൽക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു .അവൻ ബാറ്റ് പിടിച്ചിരിക്കുന്ന രീതി കണ്ടിട്ട് എനിക്ക് തോന്നുന്നത് അവന് ഒരു ഇടം കയ്യൻ ബാറ്സ്മാനാനാകണം എന്നാണ് ആഗ്രഹം എന്ന് തോന്നുന്നു .’അമ്മ കൈ മാറ്റിപ്പിടിക്കാൻ ഉപദേശിക്കുന്നുണ്ട് പക്ഷേ ആ സമയത്തെ അവന്റെ സ്വാഭാവം നോക്ക് …ഇതാണ് ലാറയുടെ പോസ്റ്റ് .

ഇതു കണ്ട സച്ചിൻ ലാറയുടെ മകന്റെ ബാറ്റ് പിടിക്കുന്ന ചിത്രത്തോടൊപ്പം തന്റെ ബാല്യകാലത്തെ ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്തു കൊണ്ട് പറഞ്ഞു ,ചെറുപ്പത്തിൽ ഇത്തരത്തിൽ ബാറ്റ് പിടിക്കുന്ന ഒരു കുട്ടിയെ തനിക്കറിയാമെന്നും എന്നിട്ടും ഇന്റർനാഷണൽ ക്രിക്കറ്റിൽ അവന്റെ പ്രകടനം തീരെ മോശമായില്ല എന്നുമാണ് സച്ചിന്റെ കുറിപ്പ് .

ഇതിനുള്ള ലാറയുടെ മറുപിടിയും രസകരമായിരുന്നു ലോകത്തിലെ പല മുൻ നിര ബോളർമാരും ആ ബാറ്റിന്റെ ചൂടറിഞ്ഞത് ഞാൻ കണ്ടിട്ടുണ്ട് എങ്കിൽ പിന്നെ ഇതിൽ ഞാൻ ഇടപെടേണ്ട കാര്യം എന്താണ് ,നിങ്ങളുടെ ഉപദേശത്തിന് നന്ദി എന്നും ലാറ പറയുന്നു .

നിങ്ങളുടെ വാക്കുകൾക്കു നന്ദി അവൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റസ്മാനിൽ നിന്നും പഠിക്കാൻ പോവുകയാണ് അയാളാണെങ്കിലോ അവന്റെ അച്ഛനും എന്റെ പ്രീയ സുഹൃത്തും എന്ന് സച്ചിൻ മറുപിടി പറഞ്ഞു.