പതിനേഴു കാരിക്ക് 23 കാരനോട് അസ്ഥിക്ക് പിടിച്ച പ്രണയം, യുവാവും 36കാരിയായ മറ്റൊരു കാമുകിയും ചേർന്ന് പെൺകുട്ടിയോട് ചെയ്തത് ഇങ്ങനെ

മൂവാറ്റുപുഴ: 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഭാര്യയും ഭർത്താവും കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ അറസ്റ്റിലായിരുന്നു. ഇരുപത്തുമൂന്നുകാരനായ അഖിൽ ശിവൻ എന്ന യുവാവും ഭാര്യ മുപ്പത്തിയാറുകാരിയായ പ്രസീദ കുട്ടനുമാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ 23കാരനായ അഖിൽ ശിവന് എല്ലാ ഒത്താശയും ചെയ്തിരിക്കുന്നത് 36കാരിയായ പ്രസീദ തന്നെയാണ്. ആദ്യം ഒന്ന് വിവാഹം കഴിച്ച പ്രസീദക്ക് ഒരുകുട്ടിയുണ്ട്.

ഇക്കഴിഞ്ഞ 18നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പ്രതികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോയും ചുമത്തി. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനാൽ അഖിൽ പെൺകുട്ടിയെ 2 മാസം മുൻപു കടത്തിക്കൊണ്ടുപോയിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും അഖിലിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു

പതിനേഴുകാരിയുമായി പ്രണയം തുടരവേയാണ് അഖിൽ പാലക്കാട് സ്വദേശിനിയും വിവാഹിതയുമായ ഒരു കുട്ടിയുടെ അമ്മയുമായ പ്രസീദയെ പരിചയപ്പെടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയെ കൂടി ഒപ്പം താമസിപ്പിക്കാം എന്ന ധാരണയിലാണ് യുവാവ് പ്രസീദയെ വിവാഹം കഴിച്ചിരിക്കുന്നതും.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞവർഷമാണ് അഖിലിന്റെ കെണിയിൽപ്പെടുന്നത്. സ്വന്തമായി മൊബൈൽ ഇല്ലാത്ത പെൺകുട്ടി സുഹൃത്തിന്റെ ഫോണിലൂടെയാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ അക്കൗണ്ടുകളുള്ള അഖിൽ പെൺകുട്ടിയുമായി പെട്ടന്ന് തന്നെ സൗഹൃദം സ്ഥാപിച്ചു.

യുവതികളുമായി ചാറ്റുചെയ്യുക എന്നതായിരുന്നു അഖിലിന്റെ പ്രധാന വിനോദം. അതിനാൽ തന്നെ പെൺകുട്ടിയുമായി അഖിൽ പെട്ടന്ന് തന്നെ അടുത്തു. ആ സൗഹൃദമാണ് പ്രണയമായി മാറിയത്. ഒരിക്കൽ പെൺകുട്ടിയുടെ വീട്ടിൽ അഖിലെത്തുകയും അവിടുന്ന് പിടിക്കുകയുെ ചെയ്തപ്പോൾ പെൺകുട്ടി തന്നെ കാമുകനെ രക്ഷിച്ചിരുന്നു.

പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ പെൺകുട്ടി അഖിൽ വിവാഹം കഴിച്ചതറിഞ്ഞെങ്കിലും 18 വയസ്സായാൽ അഖിലിനോടൊപ്പം തന്നെ ജീവിക്കണമെന്ന്തന്നെ പറഞ്ഞു. ഇതിനിടെയാണ് അഖിലും ഭാര്യ പ്രസീദയും ചേർന്ന് പെൺകുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയത്.

ഭർത്താവിന്റെ കാമുകിയെ കൂടെ താമസിപ്പിക്കാമെന്ന് പ്രസീത സമ്മതിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കാമുകിയായ 17 കാരിയെ കടത്തിക്കൊണ്ടുവരാൻ ഭാര്യയെയും ഒപ്പംകൂട്ടി. ബൈക്കിലെത്തിയാണ് ഇരുവരും പെൺകുട്ടിയെ മൂവാറ്റുപുഴയിൽനിന്ന് കടത്തിക്കൊണ്ടുപോയത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.