പല്ല് തേയ്ക്കുന്നത് വലിയൊരു ജോലി, കുളിക്കുന്നത് ഇഷ്ടമല്ലെന്നും നടി പാർവതി തിരുവോത്ത്

അഭിനയ രംഗത്ത് എത്തിയിട്ട് പത്ത് പതിനഞ്ച് വർഷങ്ങൾ ആയെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളത്തിൽ ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലം കൊണ്ട് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് പാർവതി.

നോട്ട് ബുക്ക് എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു.

ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്. സ്വന്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുകയയും അത് തുറന്നു പറയുകയും ചെയ്യുന്ന നടിക്ക് വിവാദ പ്രസ്താവനകളുടെ പേരിൽ അപ്രഖ്യാപിത വിലക്കും നേരിട്ടിട്ടുണ്ട്.

എന്നാൽ താരം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വൈറലാക്കുകയാണ്. ഒരു നവമാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പാർവതിയെ ബ്യൂട്ടി ക്വീൻ എന്ന വിശേഷിപ്പിച്ച അവതാരികയോടാണ് കുളിക്കുന്നതും പല്ല് തേക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന കാര്യം താരം വെളിപ്പെടുത്തിയത്.

കുളിക്കുന്നത് ഇഷ്ടമല്ലെന്നും പല്ല് തേക്കുന്നത്ത് അതിലും വലിയ ജോലിയാണ് എന്നാണ് പാർവതി പങ്കുവെച്ചത്. എന്നാൽ കുളിക്കാനും പല്ല് തേക്കാനും മടിയുള്ളവർക്ക് പാർവതി ഒരു പ്രചോദനനാണ് എന്നാണ് അവതാരിക വിശേഷിപ്പിച്ചത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.