ജ്യേഷ്ടാനുജൻമാരെ പോലെ കഴിഞ്ഞവർ പിണങ്ങിയത് ഇക്കാരണത്താൽ, പിന്നീട് സുരേഷ് ഗോപി തോളിൽ തട്ടിയിട്ടും മൈൻഡ്‌ ചെയ്യാതെ മമ്മൂക്ക; പിന്നീട് പിണക്കം മാറിയത് ഇങ്ങനെ

എംപിയും സൂപ്പർതാരവുമായ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസം 61ാം പിറന്നാൾ ആയിരുന്നു. താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത് മോഹൻലാലും മമ്മൂക്കയും ഉൾപ്പെടെ നിരവധി താരങ്ങളാണ്. സുരേഷ് ഗോപിയുമായുളള അനുഭവങ്ങളും തങ്ങളുടെ ജീവിതത്തിൽ നിർണ്ണായക പങ്കുവഹിച്ച സുരേഷ് ഗോപിയിലെ മനുഷ്യ സ്നേഹിയെക്കുറിച്ചും പങ്കുവച്ച് സിനിമയിലെ പല താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. എന്നാൽ ഇപ്പോളിതാ ഇവർ തമ്മിലെ പിണക്കത്തിന്റെ കഥയും ചർച്ചയാകുകയാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ചേർച്ചക്കുറവ് വലിയ ചർച്ചയായി മാറിയ സന്ദർഭങ്ങളിലൊന്നായിരുന്നു അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹവേള. സുരേഷ് ഗോപിയായിരുന്നു മുന്നിൽ നിന്ന് വിവാഹം നടത്തിയത്.

രതീഷിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും സഹായിക്കാനും താരം മുന്നിലുണ്ടായിരുന്നു. എന്നാൽ വിവാഹവേദിയിലിരുന്ന മമ്മൂട്ടിയുടെ തോളിൽ സുരേഷ് ഗോപി വന്ന് തട്ടിയിട്ടും മമ്മൂട്ടി ഗൗനിച്ചില്ല. ആ വീഡിയോയാകട്ടെ വൈറലായി മാറുകയും ചെയ്തിരുന്നു.

മമ്മൂട്ടിസുരേഷ് ഗോപി പിണക്കത്തെക്കുറിച്ച് പറയുന്നവർ പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ടിംഗിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. സിനിമയ്ക്കിടയിൽ സുരേഷ് ഗോപിക്ക് വീട്ടിലേക്ക് പോവേണ്ടി വന്നിരുന്നു. മദ്രാസിലേക്ക് പോവുന്ന മമ്മൂട്ടി അദ്ദേഹത്തെ വീട്ടിൽ ഇറക്കാമെന്ന് ഏറ്റിരുന്നു. ഇതിനാൽ പ്രൊഡക്ഷനിൽ നിന്നും വേറെ അറേഞ്ച്മെൻസൊന്നും ചെയ്തിരുന്നില്ല.

കാറിൽ പോവുന്നതിനിടയിൽ സുരേഷ് ഗോപിക്ക് മമ്മൂട്ടിയുടെ അമിത വേഗത ഇഷ്ടമായില്ലെന്നും ഇതേക്കുറിച്ച് പറഞ്ഞപ്പോൾ പാതിവഴിയിൽ ഇറക്കിവിടുകയും ചെയ്തുവെന്നാണ് കഥ. മമ്മൂക്കയ്ക്ക് വാഹനങ്ങളോടുളള പ്രിയം ആരാധകർക്ക് അറിയാമെങ്കിലും ഈ കഥയിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാണെന്നുള്ള ചർച്ചകളുമുണ്ട്.

സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. താരത്തിനും അത് ഇഷ്ടമായിരുന്നു.
ശാസ്തമംഗലത്തെ വീട് പണിക്കിടയിൽ പല കാര്യങ്ങളെക്കുറിച്ചും മമ്മൂട്ടി തന്റെ നിർദേശം പറഞ്ഞിരുന്നു. അതനുസരിച്ച് സുരേഷ് ഗോപി മാറ്റങ്ങളും വരുത്തിയിരുന്നുവന്നൊണ് പറയപ്പെടുന്നത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും ദേശീയ പുരസ്‌കാരത്തിനായി ഒരുമിച്ച് മത്സരിച്ചതും അന്ന് ജേതാവായത് സുരേഷ് ഗോപിയായിരുന്നു. ആ സമയത്തും ഇരുവരും പിണക്കത്തിലായിരുന്നുവത്രേ. ഭൂതക്കണ്ണാടിയും കളിയാട്ടവും മത്സരിച്ചപ്പോൾ മികച്ച നടനായത് സുരേഷ് ഗോപിയായിരുന്നു. ഇത് നേരിട്ട് പറയാനായി മമ്മൂട്ടിക്ക് അരികിലേക്ക് താരമെത്തിയെങ്കിലും അദ്ദേഹത്തെ മൈൻഡ് ചെയ്തിരുന്നില്ലത്രേ. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്നായിരുന്നു അടുത്ത സുഹൃത്തുക്കൾ മുൻപ് പറഞ്ഞത്.

സുരേഷ് കുമാറിന്റെയും മേനകയുടേയും മകളായ രേവതിയുടെ വിവാഹത്തിനിടയിലായിരുന്നു ഇരുവരും വീണ്ടും പിണക്കം മറന്നത. രാഷ്ട്രീയ ചിന്താഗതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഇടഞ്ഞതെന്ന റിപ്പോർട്ടുകളും അന്ന് പ്രചരിച്ചിരുന്നു.
രേവതിയുടെ വിവാഹത്തിനായെത്തിയ ഇരുവരും കെട്ടിപ്പിടിച്ച് ഞങ്ങളുടെ പിണക്കങ്ങൾ അവസാനിച്ചുവെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇവർ ഊഷ്മളമായ ബന്ധമാണ് നിലനിർത്തുന്നതെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. നടി ഭാമയുടെ വിവാഹത്തിന് എത്തിയ ഇവർ ചിരിച്ചതും സൗഹൃദം പങ്കിട്ടതുമാണ് ഇതിന് കാരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.