ഇമോഷണൽ ത്രില്ലടിപ്പിച്ച് കീർത്തി സുരേഷിന്റെ പെൻഗ്വിൻ: ഫഖ്‌റുദ്ധീൻ പന്താവൂർ എഴുതുന്നു

-ഫഖ്‌റുദ്ധീൻ പന്താവൂർ

കീർത്തി സുരേഷ് മുഖ്യവേഷത്തിലഭിനയിച്ച ഇമോഷണൽ ത്രില്ലർ സിനിമയാണ് പെൻഗ്വിൻ.
മകനെ രക്ഷിക്കാൻ പോരാടുന്ന അമ്മയുടെ കഥയാണ് പ്രമേയം. ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത ഈ സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

മൊഴിമാറ്റി മലയാളത്തിലും ഉണ്ട്..പ്രശസ്ത സംവിധായകൻ കാർത്തിക് സുബരാജ് നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വഴി വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് പെൻഗ്വിൻ.

റിഥം (കീർത്തി സുരേഷ്) ഏഴുമാസം ഗർഭിണിയാണ്. ആറു വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ മകൻ അജയ് (മാസ്റ്റർ അദ്വൈത്) കാണാതാവുകയും തന്മൂലം വിവാഹമോചനത്തിലെത്തുകയും ചെയ്യുന്നു. മകൻ മരിച്ചെന്നു എല്ലാവരും പറയുമ്പോഴും വിശ്വസിക്കാത്ത റിഥത്തിനു ഒരു നാൾ തന്റെ മകനെ തിരിച്ചു കിട്ടുന്നു.

വർഷങ്ങൾക് മുൻപ് മകനെ തട്ടിക്കൊണ്ടു പോയ ചാർളി ചാപ്ലിൻ വേഷധാരി വീണ്ടും മകന്റെ പുറകെ വരുന്നതും ഗർഭിണിയായ റിഥം അതാരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതും ആണ് പെൻഗ്വിൻ.
ഇമോഷണൽ ത്രില്ലറായ ഈ സിനിമ ഇടക്കെങ്കിലും പ്രേക്ഷകനെ ഒട്ടും ഇമോഷണലാക്കാതെ പോവുന്നുണ്ട്.

മികച്ച തുടക്കവും ശ്വാസമടക്കിപ്പടിച്ചിരുത്തുന്ന ആദ്യ പകുതിയും, എന്നാൽ രണ്ടാം പകുതിയിൽ പലയിടത്തും സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുന്നുണ്ട്. കീർത്തി സുരേഷ് ചെയ്ത റിഥം എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ സഞ്ചാരം.നല്ല അഭിനയമാണ് അവർ കാഴ്ചവെച്ചത്. ബാക്കി കഥാപാത്രങ്ങൾ പ്രേക്ഷകനിലേക്ക് ഇറങ്ങി വരുന്നില്ല.

റിഥത്തിന്റെ ആദ്യ ഭർത്താവ് രഘു(ലിംഗ), രണ്ടാം ഭർത്താവ് ഗൗതം(മദംപട്ടി രംഗരാജ്) തുടങ്ങിയ കഥാപാത്രങ്ങൾക്കൊന്നും വലിയ സ്‌പേസ് നൽകിയിട്ടില്ല. കെട്ടുറപ്പുള്ള തിരക്കഥയുടെ അഭാവമാണ് സിനിമക്കു വില്ലനായത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.