പ്രശസ്ത തെന്നിന്ത്യൻ നടി നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി റഫീഖിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി റഫീഖിന്റെ ഭാര്യ. ഷംനയെ വിവാഹം കഴിക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് റഫീഖിന്റെ ഭാര്യ ആരോപിച്ചു.
ഷംനയുടെ ഫോൺ നമ്പർ റഫീഖിന് നൽകിയത് മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസാണ്. ആൽബങ്ങളിൽ അഭിനയിക്കുന്നവരുടെ ഫോൺ നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഷംനയെ വിളിച്ച സ്ത്രീ താനല്ല. ഇതിന് മുൻപും തട്ടിപ്പ് കേസുകളിൽ ഭർത്താവ് ജയിലിൽ കിടന്നിട്ടുണ്ട്.
സ്ത്രീകളുമായി ഫോണിൽ ബന്ധങ്ങളുണ്ട്. ഇതിന്റെ പേരിൽ സ്ഥിരമായി വീട്ടിൽ വഴക്കിടാറുണ്ട്. ഒരു ഭാര്യയും ഭർത്താവ് മറ്റ് സ്്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇഷ്ടപ്പെടില്ല.ഷംനയെ വിവാഹം കഴിക്കാൻ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും റഫീഖിന്റെ ഭാര്യ പറയുന്നു.
ഇതിന് മുൻപ് ഞാൻ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. നടന്നില്ല. നിരവധി തവണ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്.ഫുൾ ടൈം ഒരു സ്ത്രീയുമായി ഫോൺ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം. ഷംനയുടെ ഫോട്ടോകൾ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്.
ഇത് ഷംനയുടെ ഫോണിൽ നിന്ന് വന്നതാണ്. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തിൽ വിശ്വസിച്ചിരുന്നില്ല. ഇവർ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാൽ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായതെന്നും റഫീക്കിന്റെ ഭാര്യ പറയുന്നു. തന്നെ കേസിൽ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നതായും റഫീഖിന്റെ ഭാര്യ പറയുന്നു.