എനിക്ക് അവളെക്കണ്ടിട്ട് സഹിക്കണില്ല, എന്റെ മോൾക്കു മുന്നെ ഞാൻ പോകുമെന്ന് അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞെന്ന് ബന്ധുക്കൾ

നൂറനാട്: എന്റെ മോൾക്ക് മുന്നെ ഞാൻ പോകും അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കണില്ല.. മകളില്ലാത്ത ലോകത്ത് ജീവിക്കാൻ കഴിയില്ലെന്നൊക്കെ ദേവുചന്ദനയുടെ അച്ഛൻ കരഞ്ഞ് കൊണ്ട് പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു.

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല രണ്ടാമത്തെ മകൾപിറന്നതിന്റെ രണ്ടാംദിവസം തന്നെ മരിച്ചതോടെ മുഴുവൻ സ്നേഹവും ദേവുവിലേക്കായിരുന്നു, മകളുടെ പെട്ടെന്നുണ്ടായ അസുഖം അവനെ വല്ലാതെ തളർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരനോടും കുഞ്ഞമ്മ രാധയോടും ഫോണിൽ ചന്ദ്രബാബു ഫോണിലൂടെ കുഞ്ഞിന്റെ കാര്യം കരഞ്ഞു പറയുമ്പോഴും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയതേയില്ല.

ചന്ദനയുടെ ആരോ?ഗ്യസ്ഥിയിൽ പുരോ?ഗതിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ചന്ദ്രബാബു ആകെ തളർന്നിരുന്നു. കുട്ടിയെ വെന്റിലേറ്ററിൽ ആക്കിയശേഷം അമ്മ രജിതയെ മാത്രമേ കുട്ടിയെ കാണിച്ചിരുന്നുള്ളൂ. ചന്ദ്രബാബുവും ആശുപത്രിയിൽത്തന്നെ ഉണ്ടായിരുന്നു.

മകളെ കാണണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ബഹളം വച്ചതിനെ തുടർന്നാണ് ചന്ദ്രബാബുവിനെ കാണിച്ചത്. അതിനുശേഷം താങ്ങാനാവാത്ത വിഷമത്തിലായിരുന്നു. കഴിഞ്ഞ വർഷം ഉത്സവത്തിനിടെ മേളക്കാർക്കൊപ്പം നൃത്തം ചെയ്ത ദൃശ്യങ്ങൾ ദേവുവിനെ പെട്ടെന്നാരും മറക്കാനിടയില്ല.

പിന്നീട് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധ നേടി. ചികത്സയ്ക്കു ലക്ഷക്കണക്കിന് രൂപ ചെലവുവന്നതോടെ ദേവുവിന്റെ അവസ്ഥ വാർത്തയാവുകയും സുമനസുകൾ സഹായിക്കുകയും ചെയ്തിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.