പല കളികളും അവർ സ്ത്രീകളെ വച്ച് കളിക്കും, സത്യം കാലം തെളിയിക്കും: വിധു വിൻസെന്റിനും സ്റ്റെഫിക്കും മറുപടിയുമായി നടി പാർവ്വതി

മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലയുസിസിൽ വൻ പൊട്ടിത്തെറിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ സംവിധായക വിധു വിൻസെന്റും കോസ്റ്റിയൂ ഡിസൈനർ സ്റ്റെഫിയും നടി പാർവ്വതിക്കുനേരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മറുപടിയുമായി നടി പാർവ്വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്.

ആൽബർട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് പാർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. പുരുഷന്മാർ സ്ത്രീകളെ വച്ച് പല കളികളും കളിക്കുമെന്നും എന്നാൽ സത്യം കാലം തെളിയിക്കുമെന്നും പാർവതി പറയുന്നു.

അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കാതെ മുന്നോട്ട് പോകാമെന്നും അവർ കൂട്ടിച്ചേർത്തു. ആരെന്ത് പറഞ്ഞാലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്കറിയാം, തങ്ങൾ എല്ലാവരേയും കൂട്ടിപ്പിടിക്കുകയേ ചെയ്തിട്ടുള്ളൂ.

പരസ്പരം ബഹുമാനിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങളെന്നും പാർവതി വ്യക്തമാക്കി. പൊതുവിചാരണകൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങൾ എല്ലാവരും നിലവിലെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും പാർവതി പറഞ്ഞു.