ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്താന്‍ ഏറ്റവും അനുയോജ്യന്‍ സൗരവ് ഗാംഗുലിയാണെന്ന് കുമാര്‍ സംഗക്കാര

0

കൊളംബോ: ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. ചെയര്‍മാന്‍ സ്ഥാനത്തെത്താന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണെന്ന് സംഗക്കാര ചൂണ്ടിക്കാട്ടി.നിലവില്‍ ബിസിസിഐ പ്രസിഡന്റാണ് സൗരവ് ഗാംഗുലി

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന വ്യക്തി തങ്ങളുടെ ആഭ്യന്തര ബോര്‍ഡിനു വേണ്ടി പ്രവര്‍ത്തികാതെ നിഷ്പക്ഷമായി പെരുമാറുന്ന ആളായിരിക്കണം. ഗാംഗുലി അത്തരത്തിലുള്ള ഒരാളാണെന്നും കുമാര്‍ സംഗക്കാര പറഞ്ഞു

”സൗരവിന് തീര്‍ച്ചയായും അത്തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ദാദയുടെ ഒരു വലിയ ആരാധകനാണ്.ഞാന്‍. അത് ക്രിക്കറ്റര്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തില്‍ കൂടിയാണ്.” – ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സംഗക്കാര ഇക്കാര്യം വ്യക്തമാക്കിയത്.