‘ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്’;കിടിലന്‍ ലുക്കില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

0

ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടാറുള്ള താരമാണ് മലയാളികളുടെ സ്വന്തം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഫാഷന്‍ ട്രെന്‍ഡുകളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ഹെഡ്‌സകാര്‍ഫ് ധരിച്ചുള്ള സ്‌റ്റൈലിഷ് ചിത്രങ്ങളാണ് പൂര്‍ണ്ണിമ തന്റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവച്ചിരിക്കുന്നത്. മള്‍ട്ടി കളറുള്ള ഹെയര്‍സ്‌കാര്‍ഫ് ചുറ്റി, പൈനാപ്പിള്‍ ഹെയര്‍സ്‌റ്റൈലിലാണ് പൂര്‍ണ്ണിമയുടെ പുത്തന്‍ ചിത്രങ്ങള്‍.

I love headscarves ♥️#headscarves #curlyhairaccessories #pineapplehairstyle

Posted by Poornima Indrajith on Sunday, 26 July 2020

ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പൂര്‍ണ്ണിമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചുരുണ്ട മുടിയുള്ളവര്‍ക്ക് ചേരുന്നതാണ് ഇത്തരം ഹെഡ്‌സ്‌കാര്‍ഫുകള്‍. പൈനാപ്പിള്‍ ഹെയര്‍സ്‌റ്റൈലും ഇവര്‍ക്ക് ട്രെന്‍ഡി ലുക്ക് നല്‍കും. ബാങ്കോക്ക് ഫാഷന്‍ ബൊട്ടീക്കില്‍ നിന്നുള്ള വെള്ള ടോപ്പും ഗ്രേ സ്‌കേര്‍ട്ടുമാണ് പൂര്‍ണ്ണിമയുടെ വേഷം. നിമിഷ സജയന്‍, സരയു, അപൂര്‍വ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.