‘കണ്മണിയും കുട്ടാപ്പിയും പിന്നെ കൊച്ചമ്മയും’;റിമി ടോമിയുടെ ഫോട്ടോ വൈറല്‍

രണ്ട് കുഞ്ഞുങ്ങളോടൊപ്പം ക്യൂട്ടായി ഗായിക റിമി ടോമി. റിമിയുടെ സഹോദരങ്ങളുടെ മക്കളായ കണ്മണിയ്ക്കും കുട്ടാപ്പിയ്ക്കും ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കണ്മണിയും കുട്ടാപ്പിയും പിന്നെ കൊച്ചമ്മയും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മുഖത്തേക്കാള്‍ വലിയ കണ്ണടയൊക്കെ വച്ച് അല്പം സ്‌റ്റൈലിലാണ് കണ്മണിയും കുട്ടാപ്പിയും.

റിമിയുടെ സഹോദരന്‍ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. റിമിയ്‌ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട് ഇരുവരും. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്