യുവനടന്‍ അറസ്റ്റില്‍

ചെന്നൈ: തന്റെ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴിലെ യുവ നടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്.

നടന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.