മണിമലയാറില്‍ പ്രണയം പങ്കുവെച്ച് മീരയും വിഷ്ണുവും

0

ജൂലൈ 15നായിരുന്നു അവതാരക മീര അനിലിന്റെയും മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവിന്റെയും വിവാഹം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഇരുവരുടെയും പോസ്റ്റ് വെഡ്ഡിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മണിമലയാറില്‍ വെച്ചെടുത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ് കണ്ണനാണ്.

ശ്രീനാഥ് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.

മാട്രിമോണിയല്‍ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാല്‍ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുന്‍പൊരുഅഭിമുഖത്തില്‍ മീര പറഞ്ഞത്.

There Is Only One Happiness In Life, TO LOVE AND TO BE LOVED❤️ #Vishnu & #Meera #sunkissedglow#SreenathSKannan #MinervaPhotography

Posted by Sreenath S Kannan on Tuesday, 28 July 2020