നീരജ് മാധവ് പറഞ്ഞത് സത്യം : ഞാന്‍ അതിന്റെ ഇരയാണ് നടന്‍ വിഷ്ണു പ്രസാദ്

0

മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന അഭിപ്രായം സത്യമാാണെന്നു നടന്‍ വിഷ്ണു പ്രസാദ്. മലയാളസിനിമയില്‍ ഒരു അധികാരശ്രേണി ഉണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും വിഷ്ണു പ്രസാദ് പ്രസാദ് വെളിപ്പെടുത്തി.

വിഷ്ണു പ്രസാദ് പറയുന്നു

താരസംഘടനയായ അമ്മയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു. വിനയന്‍ സാര്‍ തമിഴില്‍ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസില്‍ സാറിന്റെ കൈയെത്തും ദൂരത്തു, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം ലയണ്‍.അതിനു ശേഷം ബെന്‍ ജോണ്‍സന്‍, ലോകനാഥന്‍ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ആ സമയത്ത് അമ്മ സംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു എന്നോടുള്ള മറുപടി. എന്നാല്‍ പിന്നീട് വന്ന ചുരുക്കം സിനിമകള്‍ ചെയ്ത ചില താരങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തു.. അത് എന്ത് കൊണ്ടാണ്.മലയാളസിനിമയില്‍ സ്വജന പക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാന്‍ അതിനു സാക്ഷിയും ഇരയുമാണെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു