കിടിലന്‍ എല്‍ഇഡി ഹെഡ്ലാമ്പുമായി കെടിഎം ഡ്യൂക്ക് 250

കെടിഎമ്മിന്റെ 2020 ഡ്യൂക്ക് 250ന്റെ പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍.390 ഡ്യൂക്കിന്റെ പോലെ അപ്ഡേറ്റുചെയ്ത പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഈ വാഹത്തില്‍.

പുതിയ പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റുകള്‍ 390 ഡ്യൂക്കിലുള്ളതിന് സമാനമാണ്. യൂറോപ്പ്-സ്‌പെക്ക് ഡ്യൂക്ക് കുടുംബം എന്‍ട്രി ലെവല്‍ 125 സിസി വേരിയന്റ് ഉള്‍പ്പെടെ അന്താരാഷ്ട്ര വിപണിയില്‍ ഇതേ ഹെഡ്ലാമ്പ് യൂണിറ്റ് ഉപയോഗിക്കുന്നുണ്ട്. ഷാര്‍പ്പ് ലുക്കിംഗ് യൂണിറ്റ് ലംബമായി വിഭജിച്ച് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഐഡന്റിറ്റിയുമായി യോജിക്കുന്നു.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, WP അപ്സൈഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, WP റിയര്‍ മോണോഷോക്ക്, 110 mm (സെക്ഷന്‍) ഫ്രണ്ട്, 150 mm റിയര്‍ ടയറുകളുള്ള 17 ഇഞ്ച് വീലുകള്‍ എന്നിവ ബൈക്കിലുണ്ട്. 300 mm ഫ്രണ്ട്, ബൈബ്രെ 230 mm റിയര്‍ ഡിസ്‌ക് എന്നിവ ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇവ നിയന്ത്രിക്കുന്നത് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയുന്ന ബോഷ് ഡ്യുവല്‍-ചാനല്‍ ABS ആണ്.

ഇന്ത്യ-സ്‌പെക്ക് 2020 കെടിഎം 250 ഡ്യൂക്കില്‍ മറ്റ് മാറ്റങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിക്വിഡ്-കൂള്‍ഡ് 249 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഈ എഞ്ചിന്‍ 30 bhp കരുത്തും 24 Nm ടോര്‍ഖും മോട്ടോര്‍ ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.