ചില ചിത്രങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ്; കിടിലന്‍ ലുക്കില്‍ ഭാവന

0

മലയാളികളുടെ പ്രിയനായികയാണ് ഭാവന.വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞു. ചില ചിത്രങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ് എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളില്‍ അതി സുന്ദരിയാണ് ഭാവന.

ചിത്രത്തിന് താഴെ കമന്റുമായി ഗായികയും ഭാവനയുടെ അടുത്ത സുഹൃത്തുമായ സയനോരയും എത്തി. സുന്ദരി ബേബി എന്നാണ് സയനോര ഭാവനയെ വിശേഷിപ്പിച്ചത്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.