മകളോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി

0

മലയാളത്തിന്റെ പ്രിയനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെയും മകള്‍ ഐശ്വര്യയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു എന്ന് പറയാതെ വയ്യ.

ഭരതനാട്യത്തിനുള്ള വേഷത്തിലാണ് ചിത്രങ്ങളില്‍ ദിവ്യ ഉണ്ണി.’അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്’ എന്ന് മകള്‍ പറയുന്നതായുള്ള സംഭാഷണമാണ് ദിവ്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മറ്റു മക്കള്‍.മുന്‍പ് മകളെയും എടുത്ത് പൂര്‍ണചന്ദ്രനെ കണ്ടുനില്‍ക്കുന്ന ചിത്രവും ദിവ്യ പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വര്‍ഷത്ത ഏറ്റവും ധന്യമായ രാത്രികളില്‍ ഒന്ന്’ എന്നാണ് ആ ചിത്രത്തിന് താരം അടിക്കുറിപ്പിട്ടിരുന്നത്