അമിതാഭ് ബച്ചന്‍ കോവിഡ് നെഗറ്റീവായി;ആശുപത്രി വിട്ടു

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് ഭേദമായി. പുതിയ പരിശോധനാഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടു. മുംബൈ ജുഹുവിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അഭിഷേക് ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. മുംബൈ നാനാവതി ആശുപത്രയിലാണ് അഭിഷേക് ചികില്‍സയിലുള്ളത്.

‘നന്ദിയോടെ പറയുന്നു, എന്റെ പിതാവിന് ഏറ്റവും പുതിയ കോവിഡ്-19 പരിശോധനയില്‍ നെഗറ്റീവ് ലഭിക്കുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇനി വീട്ടില്‍ വിശ്രമിക്കും. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി,” അഭിഷേക് ട്വീറ്റ് ചെയ്തു.

ഐശ്വര്യ റായിക്കും മകള്‍ ആരാധ്യാ ബച്ചനും നേരത്തെതന്നെ രോഗം ഭേദമായിരുന്നു. കഴിഞ്ഞമാസം 11നാണ് ബച്ചന്‍ കുടുംബത്തിലെ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.