ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തത്; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടി

എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ് എന്ന പേരില്‍ നടി അഹാന കൃഷ്ണ അടുത്തിടെ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിനേയും സ്വര്‍ണക്കടത്ത് കേസിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള അഹാനയുടെ ഇന്‍സ്റ്റ സ്റ്റോറി ഏറെ വിവാദമായിരുന്നു.

ഇതോടെ തനിക്കെതിരെ സൈബര്‍ അറ്റാക്കുണ്ടായപ്പോള്‍ സൈബര്‍ ബുള്ളികള്‍ക്കെതിരെ തയ്യാറാക്കിയ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ അഹാനയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തത് എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നത്.

എന്റെ നല്ല സുഹൃത്താണ് ഞാന്‍ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍, അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ. അഹാന തന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ നല്ല സുഹൃത്താണ് ഞാന്‍ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്…ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK…ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്‌തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികള്‍ക്ക്…ഞങ്ങള്‍ സദാചാര വിഡഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്…നി എന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം