സൂരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോയ് ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റോയ്’.വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജയേഷ് മോഹനാണ് നിര്‍വ്വഹിക്കുന്നത്. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. ആണ് സംഗീതം.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചുമെല്ലാം സുരാജ് 2019 ല്‍ തകര്‍ത്താടിയത് നാം കണ്ടതാണ്. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നീ സിനിമകളിലൂടെ തന്റെ റേഞ്ച് എത്രയെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്