സിനിമ സീരിയല്‍ രംഗത്ത് സജീവമായി തുടരുന്ന നടിയാണ് സരയു മോഹന്‍. അഭിനയത്തിന് പുറമേ ഒരുപാട് റിയാലിറ്റി ഷോകളിലും താരം അവതാരകയായി തിളങ്ങിയിട്ടുണ്ട്. വിവാഹിതയായ സരയു വിവാഹതിന് ശേഷവും അഭിനയം തുടരുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സരയു മോഹന്‍.
സരയുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോര്‍ജ് കുട്ടിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിന്നിലേക്കുള്ള ഒരു കടല്‍ ദൂരം.. എന്ന ക്യാപ്ഷനോടെയാണ് സരയു ഫോട്ടോസ് പങ്കുവച്ചത്. പച്ച കളര്‍ പട്ടുസാരിയാണ് ഈ കടല്‍ തീരം ഫോട്ടോഷൂട്ടാനായി സരയു ധരിച്ചിരിക്കുന്നത്.
ചക്കരമുത്ത് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വരുന്നതെങ്കിലും സരയുവിന്റെ നായികായിട്ടുള്ള പ്രവേശനം രമേശ് പിഷാരടി ആദ്യമായി നായകനായ ചിത്രമായ കപ്പല്‍ മുതലാളിയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളില്‍ സരയു അഭിനയിച്ചു.