ശ്രീ മംഗലം വീട് കുറച്ചു തിരക്കില്‍ ആണേ.. എന്നാലും ഫോട്ടോ പിടിത്തം ഞങ്ങള്‍ മുടക്കില്ലെന്ന് നിര്‍മ്മലേടത്തി

0

പ്രേക്ഷകരുടെ പ്രിയ പരമ്പരയായ വാനമ്പാടിലെ നിര്‍മ്മലേടത്തിയെ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍താരമാണ്.

ഉമാനായര്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്.കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാനമ്പാടി പരമ്പരയുടെ ഷോട്ട്ബ്രേക്കില്‍ പകര്‍ത്തിയചിത്രമാണ് ഉമാ നായര്‍ പങ്കുവച്ചത്. ‘ശ്രീ മംഗലം വീട് കുറച്ചു തിരക്കില്‍ ആണേ.. എന്നാലും ഇടനേരത്തെ ഫോട്ടോ പിടിത്തം ഞങ്ങള്‍ മുടക്കില്ല’ എന്നാണ് ചിത്രത്തിന് ഉമാനായര്‍ ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ സവിശേഷത ഇതൊന്നുമല്ല. ചിത്രത്തില്‍ പരമ്പരയിലെ വില്ലന്മാരൊന്നും ഇല്ലായെന്നതാണ് പ്രത്യേകത. ചിത്രത്തില്‍ തംബുരു, അനുമോള്‍, മോഹന്റെ അമ്മ, ചന്ദ്രന്‍, മോഹന്‍ എന്നീ കഥാപാത്രങ്ങളെയെല്ലാം കാണാം.