മാമാങ്കം നായിക പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് പ്രാചിയുടെ വരന്. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി.
വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു
ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിന്റ മുന്‍ക്യാപ്റ്റന്‍ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ അര്‍ജാന്‍ ആയിരുന്നു. പ്രാചിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത് മാമാങ്കമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.