മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് സുശാന്ത് സിംഗ് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങള്‍

0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ഗൂഗിളില്‍ നിരന്തരം സേര്‍ച്ച് ചെയ്തത് മൂന്ന് കാര്യങ്ങള്‍.

വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുന്നേ ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, എന്നീ കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ജൂണ്‍ 14 ന് സ്വന്തം പേര് ഗൂഗിള്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി . കേസന്വേഷണം ശരിയായ ദിശയില്‍ നടത്തണമെന്നും തെളിവുകളില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശ്വേത ട്വീറ്റ് ചെയ്തു.