ഐപിഎല്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും

0

യുഎഇയില്‍ ഐപിഎല്ലിന്റെ 13-ാം സീസണ്‍ നടത്താന്‍ ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സെപ്റ്റംബര്‍ 19ന് മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 10നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍. 10 ദിവസം രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാകും. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ആെദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.

രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനോട് അനുമതി തേടും.ചെനീസ് മൊബൈല്‍ കമ്പനിയായ വിവോ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരും.13ാം സീസണ്‍ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാവും നടക്കുക.