സൗബിന്റെ ‘ജിന്ന്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0

സൗബിന്‍ ഷാഹിര്‍ നായകനായി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാസ്യ പശ്ചാത്തലത്തിലുള്ള സിനിമയാണ് ജിന്ന്.സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷത്തില്‍ എത്തിയ കലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കുന്നത്.

സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് അദ്ദേഹം മുന്‍പ് അണിയിച്ചൊരുക്കിയത്.ശാന്തി ബാലചന്ദ്രനാണ് നായിക. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിംഗ് ദീപു ജോസഫ്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.

Here is a very interesting first look poster of ‘Djinn’, starring my dearest machan Soubin Shahir, Santhy Balachandran…

Posted by Dulquer Salmaan on Sunday, 2 August 2020