എന്റെ പ്രിയപ്പെട്ട പുഞ്ചിരി; മകളുടെ ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

0

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന്റെ മകള്‍ ഇസയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.

പലനിറങ്ങളിലുളള ബോളുകള്‍ക്കിടയില്‍ പുഞ്ചിരി തൂകിയിരിപ്പാണ് കുഞ്ഞ് ഇസ. എന്റെ പ്രിയപ്പെട്ട പുഞ്ചിരി എന്നാണ് ടൊവിനോ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്

ഈ അടുത്താണ് ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് ടൊവിനോ ആരാധകരെ അറിയിച്ചത്. തഹാന്‍ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാന്‍ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു.

View this post on Instagram

My favourite smile 💛❤️💚💜💙

A post shared by Tovino Thomas (@tovinothomas) on