തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ സിനിമയാണ് അണ്ണാത്തെ. സിരുതൈ സിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലേഡിസുപ്പർതാരം നയൻതാര, കീർത്തി സുരേഷ് എന്നിവർ അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കീർത്തി സുരേഷിന്റെ അമ്മയുടെ വേഷത്തിലാണ് നയൻ താര എത്തുന്നതെന്നാണ് സൂചന. നാലു പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
നയൻതാരയെയും കീർത്തി സുരേഷിനെയും കൂടാതെ ഖുശ്ബു സുന്ദർ, മീന തുടങ്ങിയർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കീർത്തിയുടെ അമ്മയായി നയൻതാര എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ വലിയ ഞെട്ടലാണ് നയൻതാര ആരാധകർ രേഖപ്പെടുത്തിയത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താര പദവിയിൽ നിൽക്കുന്ന നയൻതാര അമ്മ വേഷത്തിലെത്തുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേ സമയം ചിത്രത്തിൽ നയൻതാരയുടെ കഥാപാത്രമെന്താണെന്നതിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദിൽ വെച്ച് പൂർത്തിയായതാണ്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ടാം ഘട്ട ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. മൂക്കൂത്തി അമ്മൻ എന്ന ചിത്രമാണ് നയൻതാരയുടെ അടുത്തതായി പുറത്തു വരാനുള്ളത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പെൻഗ്വിൻ ആണ് കീർത്തി സുരേഷിന്റെ അവസാനം ഇറങ്ങിയ ചിത്രം.