ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഫ്ലെയര്‍ എഡിഷന്‍ വിപണിയിലേക്ക്

ഫോര്‍ഡ് ഇന്ത്യ ഫ്രീസ്റ്റൈല്‍ ഫ്ലെയര്‍ എഡിഷന്‍ വിപണിയില്‍. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഫ്ലെയര്‍ പതിപ്പിന്റെ ബാഹ്യ ഹൈലൈറ്റുകളില്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റ് ഇന്‍സേര്‍ട്ടുകള്‍, റൂഫ് റെയിലുകള്‍, ചുവപ്പ് നിറത്തിലുള്ള ഷേഡില്‍ പൂര്‍ത്തിയാക്കിയ ഛഞഢങ എന്നിവ ഉള്‍പ്പെടുന്നു.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, റിവേര്‍സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും മോഡലിന് ലഭിക്കും.്

ഗ്രില്ല, റൂഫ്, അലോയി വീലുകള്‍ എന്നിവയ്ക്ക് ഗ്ലോസ്സ്-ബ്ലാക്ക് നിറം ലഭിക്കും. ഡോറുകളില്‍ ഫ്ലെയര്‍ പതിപ്പിന് ഗ്രാഫിക്സും ലഭിക്കുന്നു. അകത്ത്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ പതിപ്പില്‍ കറുപ്പും ചാരനിറത്തിലുള്ള അപ്ഹോള്‍സ്റ്ററിയും കറുത്ത ഡോര്‍ ഹാന്‍ഡിലുകളില്‍ ചുവന്ന ആക്സന്റുകളും സീറ്റുകളില്‍ ഫ്ലെയര്‍ ബാഡ്ജിംഗും അടങ്ങിയിരിക്കുന്നു.

95 യവു കരുത്തും 120 ചാ ീേൃൂൗല ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 99 യവു കരുത്തും 215 ചാ ീേൃൂൗല ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എന്നിവ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഫ്ലെയറിലെ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടും.

7.69 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ യഥാക്രമം 7.69 ലക്ഷം രൂപയും 8.79 ലക്ഷം രൂപയുമാണ് മോഡലിന്.വൈറ്റ് ഗോള്‍ഡ്, ഡയമണ്ട് വൈറ്റ്, സ്മോക്ക് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫ്രീസ്റ്റൈല്‍ ഫ്ലെയര്‍ വേരിയന്റ് വാഗ്ദാനം ചെയ്യും.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.