എന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കങ്കണ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിമാരിലൊരാളാണ് കങ്കണ റണൗട്ട്. എന്നാല്‍ കങ്കണ സ്വയം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നത് വളരെ കുറവാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ടീമിനെ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ കങ്കണയുടെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു. അത് ഇങ്ങനെയാണ്

പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്റെ ട്വീറ്റുകള്‍ ഏകപക്ഷീയമായി തോന്നാം..പ്രധാനമായും ചലച്ചിത്ര മാഫിയ, ഹിന്ദുഫോബിയ തുടങ്ങിയവ. എനിക്കറിയാം ഇവിടെ എന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഏത് നിമിഷവും അവര്‍ എന്റെ അക്കൗണ്ട് നിരോധിക്കും- ഇതായിരുന്നു ട്വീറ്റ്.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് എത് നിമിഷം വേണമെങ്കിലും നിരോധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും സിനിമ മാഫിയകള്‍ക്കെതിരെയും തുറന്നടിച്ച താരമാണ് കങ്കണ. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിക്കുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.