ചിങ്ങത്തെ വരവേറ്റ് അശ്വതിയുടെ ഫോട്ടോഷൂട്ട്

ചിങ്ങത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍ ഇപ്പോഴിതാ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് മലയാള നാടിന്റെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്.

നീലയും പച്ചയും മിക്‌സഡ് ആയിട്ടുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് മാച്ചിങ് ആയിട്ടുള്ള ആഭരണങ്ങളും താരം ഇട്ടിട്ടുണ്ട്.ബ്ലാക്ക് ടൈ ഫോട്ടോഗ്രഫിയാണ് താരത്തിന്റെ ചിങ്ങം ഒന്ന് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അശ്വതി സലീലിന്റെ കോസ്റ്റിയൂമും സജിത വേലായുധന്‍ മേക്കപ്പ് ചെയ്തിരിക്കുന്നത്

ഫ്‌ലാവര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പുതിയ കോമഡി പരമ്പരയില്‍ അശ്വതിയും അഭിനയിക്കുന്നുണ്ട്.

സുരാജിനൊപ്പം കോമഡി നൈറ്റിസില്‍ അവതാരകയായി വന്ന ശേഷമാണ് അശ്വതി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. 2010-ല്‍ റെഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലിയാരംഭിച്ച താരം പിന്നീട് ടെലിവിഷന്‍ അവതാരികയാവുകയായിരുന്നു