2020 ലിയോൺസിനോ 250 വിപണിയിൽ

പ്രമുഖ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി കുഞ്ഞൻ ലിയോൺസിനോ 250 പതിപ്പിന്റെ 2020 മോഡൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. എന്നാൽ പരിഷ്‌ക്കരിച്ച 2020 മോഡൽ ബെനലി ലിയോൺസിനോ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചൈനയിൽ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് 19,990 ചൈനീസ് യുവാനാണ് വില. അതായത് ഏകദേശം 2.15 ലക്ഷം രൂപ. അതേസമയം പിങ്ക് വീലുകളുള്ള സിൽവർ കളർ ഓപ്ഷന് 20,500 യുവാൻ മുടക്കേണ്ടതായുണ്ട്. ഇത് ഇന്ത്യൻ റുപ്പിയിൽ 2.21 ലക്ഷം രൂപ വില വരും.

മെക്കാനിക്കൽ സവിശേഷതകളിൽ 249.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കുഞ്ഞൻ ലിയോൺസിനോയ്ക്ക് കരുത്തേകുന്നത്. ഇത് 10,500 rpm-Â 26.8 bhp കരുത്തും 8,500 rpm-Â 20.5 Nm torque
ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 41mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ-ഷോക്ക്, രണ്ട് വീലുളിലും പെറ്റൽ-ടൈപ്പ് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ മോട്ടോർസൈക്കിളിലെ പ്രീമിയം ഹാർഡ്വെയറിൽ ഉള്ളവയാണ്

ബെനലിയുടെ ശ്രേണിയിലെ എൻട്രി ലെവൽ സ്‌ക്രാംബ്ലറാണ് ലിയോൺസിനൊ 250. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിന്റെ സ്റ്റൈലിംഗ് വലിയ ലിയോൺസിനൊ 500 പതിപ്പിന് സമാനമാണ്. എന്നിരുന്നാലും ഓവൽ ഹെഡ്‌ലാമ്പും ഫ്ലൂറസെന്റ് ഗ്രാഫിക്സിലും കമ്പനി മാറ്റം അവതരിപ്പിച്ചിട്ടുണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.