വീണ്ടും കിടിലൻ ഡാൻസുമായി അഹാനയും സഹോദരിമാരും

സഹോദരിമാർക്കൊപ്പം കിടിലൻ ചുവടുകളുമായി അഹാന കൃഷ്ണ. അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് അഹാന ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നാൽവർ സംഘത്തിന്റെ അതിഗംഭീര പ്രകടനമാണെന്നാണ് ആരാധകർ പറയുന്നത്.

അഹാനയും ദിയയുമാണ് വിഡിയോയുടെ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇഷാനിയും ഹൻസികയും എത്തുന്നു. തുടർന്ന് നാലുപേരും മത്സരിച്ച് ചുവടുവയ്ക്കുന്നു. മോഡേൺ ലുക്കിലാണ് നാലുപേരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. ഇതിനു മുൻപും നാലുപേരും ഒരുമിച്ചുള്ള ഡാൻസ് വിഡിയോ വൈറലായിട്ടുണ്ട്.നടൻ കൃഷ്ണകുമാറിന്റെ മക്കളാണ് നാലുപേരും