കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ അമേരിക്കൻ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ഈ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനൊപ്പം കമല മത്സരിക്കും. ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷന്റെ മൂന്നാം ദിനത്തിലാണ് കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒബാമ, ഹിലരി ക്ലിന്റൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.2016 ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. മുൻപ് സ്റ്റേറ്റ് അറ്റോർണിയായും പ്രവർത്തിച്ചിട്ടുണ്ട്.