കാന്‍സറില്ല, ഡ്രഗ്സ് ഉപയോഗിക്കാറുമില്ല; പുതിയ ഹെയര്‍സ്‌റ്റൈലിനെ കളിയാക്കിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി സ്വാസ്തിക മുഖര്‍ജി

പുതിയ ഹെയര്‍സ്‌റ്റൈലിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി കൊടുത്ത് ബോളിവുഡ് താരം സ്വാസ്തിക മുഖര്‍ജി.

നടിക്ക് കാന്‍സറാകും, ഡ്രഗ് അഡിക്ട് ആകും എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി. തന്റെ തലമുടിയില്‍ എന്ത് പരീക്ഷണങ്ങള്‍ നടത്താനും തനിക്ക് അവകാശമുണ്ടെന്നും സ്വാസ്തിക കുറിച്ചു.

”എനിക്ക് കാന്‍സര്‍ ഇല്ല (ഒരിക്കലും വരാതിരിക്കാന്‍ പ്രര്‍ത്ഥിക്കുന്നു), ഞാന്‍ ഡ്രഗ്സ് ഉപയോഗിക്കാറില്ല, പുകവലിക്കാറില്ല, ഹാഷ്,വീഡ് ഉപയോഗിക്കാറില്ല, റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിട്ടുമില്ല. ഇത് എന്റെ തലയും തലമുടിയുമാണ്. എനിക്ക് തോന്നുന്നതെന്തും ഞാന്‍ ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചല്ലോ? ഇനി ചില്‍ ചെയ്യു” എന്നാണ് സ്വാസ്തികയുടെ ട്വീറ്റ്.

താഷെര്‍ ഗാര്‍ എന്ന ബംഗാളി സിനിമയാണ് സ്വാസ്തികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം.സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാര’യാണ് സ്വാസ്തിക അവസാനമായി അഭിനയിച്ചത്.