മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാറിനെ ആഗസ്റ്റ് 15നാണ് പ്രദർശിപ്പിച്ചത്. ഐക്കണിക്ക് അമേരിക്കൻ വാഹനമായ ജീപ്പ് റാംഗ്ലറിന്റെ ലുക്കിലെത്തിയ പുത്തൻ ഥാറിനെ ആവേശത്തോടെയാണ് വാഹനപ്രേമികൾ വീക്ഷിക്കുന്നത്. എന്നാൽ ഥാർ ടെസ്റ്റ് ഡ്രൈവു നടത്തി ഫീൽ ഗുഡ് വാഹനമാണെന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ പൃഥ്വിരാജ്.
ടെസ്റ്റ് ഡ്രൈവ് ചെയ്‌തെന്നും ഡിസൈനിനെപ്പറ്റി അൽപം വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും കിടിലൻ ഫീൽ ഗുഡ് വാഹനമാണ് ഥാർ എന്നുമാണ് പൃഥ്വിരാജിൻറെ ട്വീറ്റ്. മത്സരക്ഷമമായ വിലയുമായിരിക്കും പുതിയ ഥാറിന് എന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. ഇതൊരു പരസ്യമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ ട്വീറ്റ് അവസാനിക്കുന്നത്.
അടുമുടി മാറ്റങ്ങളുമായി എത്തിയ ഥാറിന് മികച്ച ഫീച്ചറുകളും മഹീന്ദ്ര നൽകിയിരിക്കുന്നത്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ എന്നാൽ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്.