ഓണത്തിന്റെ വരവറിയിച്ച് നാളെ അത്തം

മഹാമാരിയുടെ ഭീതിക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള ഒരുങ്ങി മലയാളികൾ. പൊന്നിൻ ചിങ്ങത്തിലെ അത്തം നാളെയാണ്. ഇനി തിരുവോണം നാൾ വരെ പത്തു ദിവസം തുമ്പയും , തുളസിയും , മുക്കുറ്റിയും എല്ലാമായി പൂക്കളം ഒരുങ്ങും.നാളെ മുതൽ തിരുവോണം വരെ ദിവസവും അത്ത പൂക്കളം ഇട്ടും ത്രിക്കാകരയപ്പനെ ഒരുക്കിയും മലയാളികൾ മാവേലിമന്നനെ വരവേൽക്കാൻ തുടങ്ങും , പത്താം നാൾ തിരുവോണം എന്നാണ്

കർക്കിടകം കഴിഞ്ഞതോടെ പ്രകൃതി പൂത്തുലഞ്ഞു. പൂക്കളോടും ചെടികളോടും കിന്നാരം പറയാൻ കുട്ടികൂട്ടങ്ങളും തയ്യാർ. ചെറുതും വലുതുമായ സംഘങ്ങളുടെ പൂവിളികളുടേതാണ് ഇനിയുള്ള നാളുകൾ.പൂപറിക്കാനും പൂക്കളമിടാനും പ്രായവ്യത്യാസമൊന്നുമില്ല.

തുമ്പയും മുക്കുറ്റിയും തെറ്റിയുമൊക്കെയാണ് ഇപ്പോഴും പൂക്കളങ്ങളിലെ താരങ്ങൾ. ഓണം പോലെ പൂവും പൂക്കളവുമെല്ലാം റെഡിമെയ്ഡായ കാലത്ത് കൂടിയാണ് അത്തവും ചിത്തിരിയും ചോതിയും കടന്ന് ഇത്തവണ നമ്മൾ തിരുവോണത്തിന് എത്തുന്നത്.

സംസ്ഥാനത്തെഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലിൻറെ തീരുമാനം