ഫഹദിന്റെ ‘സീ യു സൂൺ’ ട്രെയിലർ പുറത്ത്

‘ഫഹദ് ഫാസിൽ നായകനാവുന്ന മഹേഷ് നാരായണൻ ചിത്രം ‘സീ യു സൂൺ’ ട്രെയിലർ എത്തി. ആമസോൺ പ്രൈം വഴി സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസിനെത്തും.

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.സീ യു സൂൺ പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒന്നരമണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, വെർച്വൽ സിനിമാറ്റൊഗ്രഫി എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്.സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം സബിൻ ഉരളികണ്ടി. മേക്കപ്പ് അഖിൽ ശിവൻ

ഫഹദിന്റെ വീട് ഉൾപ്പടെ ലൊക്കേഷനാക്കി, ക്രൂ ഇല്ലാതെ ചുരുങ്ങിയ ഇൻഡോർ ലൊക്കേഷനുകളിലുമായ് പൂർത്തിയാക്കിയ ഒരു പരീക്ഷണ ചിത്രമാണ് ‘സീ യു സൂൺ’. ഫഹദ് ഫാസിൽ ആണ് നിർമാണം.ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് സീ യു സൂൺ