ഡി കെ ശിവകുമാറിന് കോവിഡ് 19

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ രാത്രിയാണ് 58കാരനായ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ മുതല്‍ പനി, ചുമ തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തന അവലോകനത്തിനും അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ അടുത്തിടെ അദ്ദേഹം പ്രളയ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഇവിടെനിന്നായിക്കാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്