ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സെലേറിയോ നിരത്തിലെത്തിയെക്കും.
YNC എന്ന് കോഡ്നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, മസ്‌കുലര്‍ ബമ്പറുകള്‍,എല്‍ഇഡി ഡിആര്‍എല്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം തുടങ്ങിയ സവിശേഷതകളോടെയാകും സെലേറിയോ വിപണിയില്‍ എത്തുക.
K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് എന്നിവയുമായാണ് എഞ്ചിന്‍ ജോടിയാക്കുക. സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി ,ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍,മുതലായ സുരക്ഷാ സംവിധാനങ്ങളും പുതിയ മോഡല്‍ സെലേറിയോയില്‍ ഉണ്ടായേക്കും