സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോര്‍ട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞു.ഈ ഓഗസ്റ്റിനുശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. 2001ല്‍ ക്ലബിലെത്തിയത്.
മെസ്സിയുടെ അപേക്ഷ ലഭിച്ചയുടനെ ബാഴ്‌സ ക്ലബ് ഡയറക്ടര്‍മാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. താന്‍ ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം മുന്‍ ബാഴ്സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍ ട്വിറ്ററിലൂടെ മെസിയ്ക്ക് യാത്ര അയപ്പ് നല്‍കുകയും ചെയ്തു. ബാഴ്‌സ വിടുന്ന മെസ്സി ഏത് ക്ലബിലേയ്ക്കാണ് പോവുന്നത് എന്നറിയില്ല. എങ്കിലും മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്ക് മെസി പോയേക്കുമെന്നാണ് അഭ്യൂഹം.
Respeto y admiración, Leo. Todo mi apoyo, amigo.
— Carles Puyol (@Carles5puyol) August 25, 2020