ടിക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവെച്ചു

വാഷിംഗ്ടൺ: ടിക് ടോക്കിന്റെ സിഇഒ കെവിൻ മേയർ രാജിവെച്ചതായി റിപ്പോർട്ട്. ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.

‘ഏറെ ഹൃദയവേദനയോടെയാണ് ഞാൻ ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക പദവിയിൽ നിന്ന് ഞാൻ പിൻവാങ്ങുന്നു’- എന്നാണ് കെവിൻ പറഞ്ഞത്.

കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സിഇഒ ആയി നിയമിച്ചേക്കും. ഡിസ്നിയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് കെവിൻ മേയർ. തുടർന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്.ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് ടിക് ടോക്ക് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങൾ അറിയിച്ചത്