ലസിത് മലിംഗ ഇത്തവണ ഐപിഎല്ലിന് എത്തില്ല

മുംബൈ: ശ്രീലങ്കൻ പേസ് ബൗളറും മുംബൈ ഇന്ത്യൻസിന്റെ മിന്നും താരമായ ലസിത് മലിംഗ ഇക്കുറി ഐപിഎല്ലിന് എത്തില്ല. മലിംഗയ്ക്ക് പകരക്കാരനായി ഓസ്‌ട്രേലിയൻ പേസർ ജയിംസ് പാറ്റിൻസണെ മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചതായും സൂചനയുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മലിംഗയുടെ പിൻമാറ്റമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

ഈ സീസണിൽ നമ്മൾ മലിംഗയുടെ കളി മിസ് ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അദ്ദേഹം ഈ സമയം നാട്ടിൽ കുടുംബത്തോടൊപ്പം ആയിരിക്കേണ്ടതിന്റെ സാഹചര്യം ഞങ്ങൾ മനസിലാക്കുന്നു. ജയിംസ് പാറ്റിൻസൺ മുംബൈ ഇന്ത്യൻസിന് ഉചിതമായ താരമാണ് എന്നും ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.

ലസിത് മലിംഗ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്. ടൂർണമെന്റിൽ 2009ൽ അരങ്ങേറ്റം കുറിച്ച താരം മുംബൈ ഇന്ത്യൻസ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഐപിഎല്ലിൽ 122 മത്സരങ്ങളിൽ 7.14 ഇക്കണോമിയിൽ 170 വിക്കറ്റുകൾ നേടിയിട്ടുണ്ട്.